കോഴിക്കോട് മെഡിക്കൽ കോളജ് ക്യാംപസിലെ ഒരു റോഡ് കൂടി അടച്ചു

Update: 2024-08-30 08:16 GMT

ഗവ. മെഡിക്കൽ കോളജ് ക്യാംപസിൽ മരാമത്ത് (ഇലക്ട്രിക്) സെക്‌ഷൻ ഓഫിസിനു സമീപത്തു നിന്നു ക്വാർട്ടേഴ്സുകളുടെ സമീപത്തു കൂടി പോകുന്ന റോഡ് മരാമത്ത് വിഭാഗം പൊലീസ് സംരക്ഷണത്തോടെ അടയ്ക്കുന്നു.

കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ക്യാംപസിലെ ഒരു റോഡ് കൂടി പൊലീസ് സംരക്ഷണത്തോടെ പൊതുമരാമത്ത് വിഭാഗം അടച്ചു. പൊതുമരാമത്ത് (ഇലക്ട്രിക്) സെക്‌ഷൻ ഓഫിസിനു സമീപത്തു നിന്ന് ആരംഭിച്ച് ക്വാർട്ടേഴ്സുകളുടെ സമീപത്തു കൂടി പോകുന്ന റോഡാണ് ഉച്ചയ്ക്ക് പന്ത്രണ്ടോടെ സ്റ്റീൽ പൈപ്പ് ഉപയോഗിച്ച് അടച്ചത്.കുഴി എടുത്ത് പൈപ്പ് ഉറപ്പിച്ച ശേഷം അതിനു മുകളിൽ റോഡിനു കുറുകെ പൈപ്പ് വെൽഡിങ് നടത്തി ഉറപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ച ഇവിടെ റോഡ് അടയ്ക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥരെത്തിയെങ്കിലും ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങുകയായിരുന്നു. റോഡ് അടച്ച സ്ഥലത്ത് ഡ്യൂട്ടിക്കായി ഒരാളെ നിയോഗിക്കണമെന്നും ഇവിടേക്ക് കാണാൻ പറ്റുന്ന തരത്തിൽ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും പൊലീസ് പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് നി‍ർദേശിച്ചു. മെഡിക്കൽ കോളജ് ചുറ്റുമതിൽ നിർമാണത്തിന്റെ ഭാഗമായാണ് റോഡ് അടച്ചത്.

Tags:    

Similar News