പ്രസവത്തിനിടെ കുഞ്ഞിന്റെ തലയറ്റു: മൃതദേഹം പുറത്തെടുക്കാന്‍ തയ്യാറാകാതെ ഡോക്ടര്‍
ക്യുവേട്ട: പ്രസവത്തിനിടെ കുഞ്ഞിന്റെ തലയറ്റു. വനിത ഡോക്ടര്‍ കുഞ്ഞിനെ പുറത്തെടുക്കുന്നതിനിടെ സംഭവിച്ച പിഴവിനെ തുടര്‍ന്ന് കുഞ്ഞിന്റെ തലയറ്റു പോവുകയായിരുന്നു. ബലുചിസ്ഥാനിന്റെ തലസ്ഥാനമയ ക്യുവേട്ടയിലെ ഒരു സ്വകാര്യ ക്ലിനിക്കിലാണ്…

ക്യുവേട്ട: പ്രസവത്തിനിടെ കുഞ്ഞിന്റെ തലയറ്റു. വനിത ഡോക്ടര്‍ കുഞ്ഞിനെ പുറത്തെടുക്കുന്നതിനിടെ സംഭവിച്ച പിഴവിനെ തുടര്‍ന്ന് കുഞ്ഞിന്റെ തലയറ്റു പോവുകയായിരുന്നു. ബലുചിസ്ഥാനിന്റെ തലസ്ഥാനമയ ക്യുവേട്ടയിലെ ഒരു സ്വകാര്യ ക്ലിനിക്കിലാണ് സംഭവം ഉണ്ടായത്.
തലയറ്റതിനെ തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കാന്‍ പോലും ഡോക്ടര്‍ തയ്യാറായില്ല. യുവതിയെ അടുത്തുള്ള ആശുപത്രിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. പിന്നീട് അടുത്തുള്ള സിവില്‍ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയക്ക് ശേഷമാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്.
സംഭവത്തില്‍ വലിയ പ്രതിശേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഡോക്ടറുടെ വീഴ്ചയില്‍ നടപടിവേണമെന്നാവശ്യപ്പെട്ട് ദമ്ബതികള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിശേധമുയര്‍ത്തി. യാതൊരു വിധ മെഡിക്കല്‍ രേഖകളും ആശുപത്രി അധികൃതര്‍ നങ്ങള്‍ക്ക് നല്‍ക്കിയില്ലെന്ന് മരണപ്പെട്ട കുഞ്ഞിന്റെ പിതാവ് നസീര്‍ പറഞ്ഞു.