ഫോണ്‍ തലയ്ക്കടുത്ത് വച്ച് ഉറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്: മാരകരോഗങ്ങള്‍ക്ക് അടിമയാകാന്‍ തയ്യാറായിക്കോളു
ഉറങ്ങുമ്‌ബോഴും ഉണരുമ്‌ബോഴും മൊബൈല്‍ ഫോണ്‍ അടുത്തില്ലെങ്കില്‍ സമാധാനം കിട്ടാത്തവരാണ് ഇന്ന് കൂടുതല്‍ പേരും. അത്രത്തോളം മൊബൈല്‍ നമ്മുടെ ദൈനദിന ജീവിതത്തില്‍ സ്വാധീനം ചെലുത്തി തുടങ്ങിട്ടുണ്ട്. രാവിലെ ഉണരുമ്‌ബോള്‍…
ഉറങ്ങുമ്‌ബോഴും ഉണരുമ്‌ബോഴും മൊബൈല്‍ ഫോണ്‍ അടുത്തില്ലെങ്കില്‍ സമാധാനം കിട്ടാത്തവരാണ് ഇന്ന് കൂടുതല്‍ പേരും. അത്രത്തോളം മൊബൈല്‍ നമ്മുടെ ദൈനദിന ജീവിതത്തില്‍ സ്വാധീനം ചെലുത്തി തുടങ്ങിട്ടുണ്ട്. രാവിലെ ഉണരുമ്‌ബോള്‍…
ഉറങ്ങുമ്‌ബോഴും ഉണരുമ്‌ബോഴും മൊബൈല്‍ ഫോണ്‍ അടുത്തില്ലെങ്കില്‍ സമാധാനം കിട്ടാത്തവരാണ് ഇന്ന് കൂടുതല്‍ പേരും. അത്രത്തോളം മൊബൈല്‍ നമ്മുടെ ദൈനദിന ജീവിതത്തില്‍ സ്വാധീനം ചെലുത്തി തുടങ്ങിട്ടുണ്ട്. രാവിലെ ഉണരുമ്‌ബോള്‍ തുടങ്ങി ഉറങ്ങുമ്‌ബോള്‍ വരെ മൊബൈല്‍ കൈയില്‍ നിന്നും താഴെ വെയ്ക്കുന്ന സമയം ചുരുക്കമാണ്. ഇനി ഉറങ്ങിയാലോ തലയണക്കീഴില്‍ മൊബൈല്‍ ഇല്ലെങ്കില്‍ ഉറക്കം വരാത്തവരുമുണ്ട്. എങ്കില്‍ കേട്ടോളൂ മൊബൈല്‍ ഫോണ്‍ തലകീഴില്‍ വെച്ചുള്ള ഈ ഉറക്കം അത്ര നന്നല്ല.
മാരകമായ കാന്‍സര്‍ പോലെയുള്ള രോഗങ്ങളാണ് മൊബൈല്‍ ഫോണ്‍ തലകീഴില്‍ വെച്ചുള്ള ഈ ഉറക്കം നിങ്ങള്‍ക്ക് സമ്മാനിക്കുന്നത് എന്നറിയുക. മൊബൈല്‍ ഫോണില്‍ നിന്നും പുറംതള്ളുന്ന ഇലക്‌ട്രോ മാഗ്‌നെറ്റിക് സിഗ്‌നലുകള്‍ തന്നെയാണ് ഇതിനു പിന്നില്‍. എക്‌സ് റെയില്‍ നിന്നും, മൈക്രോവേവില്‍ നിന്നുമെല്ലാം പുറംതള്ളുന്നത് ഇതേ സിഗ്‌നലുകള്‍ ആണ്. ഇവ സ്ഥിരമായി ഏല്‍ക്കുന്നത് ശരീരത്തില്‍ ട്യൂമര്‍ വളര്‍ച്ചയ്ക്ക് കാരണമായേക്കാം എന്നാണു വിദഗ്ധര്‍ പറയുന്നത്. തലച്ചോറിലെ ട്യൂമര്‍, ഉമിനീര്‍ ഗ്രന്ഥിയിലെ ക്യാന്‍സര്‍ എന്നിവയ്ക്കാണ് ഇത് കൂടുതലും കാരണമാകുന്നത്.
2011 ല്‍ തന്നെ ലോകാരോഗ്യസംഘടന മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ചു ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് കൊണ്ട് തന്നെയാണ് കൊച്ചുകുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കരുത് എന്ന് ഡോക്ടര്‍മ്മാര്‍ നിര്‍ബന്ധമായും പറയുന്നതും. മുതിര്‍ന്ന ആളുകളെ അപേക്ഷിച്ചു കൊച്ചു കുട്ടികളുടെ തലയോട്ടിക്ക് കട്ടി തീരെ കുറവായിരിക്കും. ഇത് റേഡിയേഷന്‍ കൂടുതല്‍ മാരകമായി ഇവരെ ബാധിക്കാന്‍ കാരണമാകും. മൊബൈല്‍ ഉപയോഗിക്കുമ്‌ബോള്‍ ഇയര്‍ ഫോണ്‍, സ്പീക്കര്‍ എന്നിവ കൂടുതലായി ഉപയോഗിക്കാന്‍ പറയുന്നതും ഈ റേഡിയേഷനില്‍ നിന്നും ഒരു പരിധി വരെ രക്ഷനേടാനാണ്.
അടുത്തിടെ മൊബൈല്‍ തലക്കീഴില്‍ വെച്ചുറങ്ങിയ ഒരാള്‍ മൊബൈല്‍ പൊട്ടിത്തെറിച്ചു മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഫോണ്‍ തലകീഴില്‍ വെച്ചു കൊണ്ട് രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്യുകയും, ചാര്‍ജ് തീരും വരെ മൊബൈല്‍ ഉപയോഗിക്കുകയുമൊക്കെ ചെയ്യുന്നത് ദോഷകരമാണ്. ഫോണ്‍ സിഗ്‌നല്‍ തകരാകുകള്‍ ഉള്ളപ്പോള്‍ ഉപയോഗിക്കുന്നതും അങ്ങേയറ്റം അപകടകരമാണ്. ഈ സമയത്ത് പുറപ്പെടുവിക്കുന്ന അമിതമായ റേഡിയേഷനുകള്‍ നമ്മുടെ ശരീരത്തിലേക്കും തലച്ചോറിലേക്കും അതിവേഗം എത്തപ്പെടും എന്നോര്‍ക്കുക.