
പരപ്പനങ്ങാടിയിലെ ഗോപു നന്തിലത്ത് ജി മാർട്ട് ഹൈടെക് ഷോറൂം പ്രവർത്തനം ആരംഭിച്ചു
April 9, 2025 0 By Sreejith Evening Keralaഗോപു നന്തിലത്ത് ജി മാർട്ടിന്റെ 57-ാമത് ഹൈടെക് ഷോറൂം പരപ്പനങ്ങാടിയിൽ പ്രവർത്തനമാരംഭിച്ചു
തിരൂർ-കോഴിക്കോട് റോഡിൽ ആരംഭിച്ച പുതിയ ഷോറൂമിന്റെ ഉദ്‌ഘാടനംഇന്ന് രാവിലെ 10 മണിക്ക് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു . ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, ഷൈനി ഗോപു നന്തിലത്ത്, ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, എക്സിക്യുട്ടീവ് ഡയറക്ടർ അർജുൻ നന്തിലത്ത്, വാർഡ് കൗൺസിലർ മഞ്ജുഷാ പ്രലോഷ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു . മുനിസിപ്പൽ ചെയർമാൻ ഷാഹുൽ ഹമീദ് ആദ്യവിൽപ്പന നിർവഹിച്ചു .
ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി തിരഞ്ഞെടുത്ത ഗൃഹോപകരണങ്ങൾക്ക് 70 ശതമാനം വരെ ഡിസ്‌കൗണ്ടാണ് നന്തിലത്ത് ജി മാർട്ട് നൽകുന്നത്. ചില്ലാക്സ് ഓഫറിലൂടെ 10 മാരുതി എസ്‌പ്രസോ കാറുകൾ നറുക്കെടുപ്പിലൂടെ സമ്മാനമായി നേടാം.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)