
ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെന്ന പരാതിയിൽ മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ അടക്കം മൂന്ന് പേർക്കെതിരെ കേസ്
April 9, 2025തൊടുപുഴ: മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ അടക്കം മൂന്ന് പേർക്കെതിരെ തട്ടിപ്പ് കേസ്. ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെടുത്തെന്ന പരാതിയിൽ മാത്യു സ്റ്റീഫൻ, ജിജി, സുബൈർ, എന്നിവരെ പ്രതിയാക്കി തൊടുപുഴ പൊലീസാണ് കേസെടുത്തത്.
തൊടുപുഴയിലെ പരാതിക്കാരന്റെ ജ്വല്ലറിയിൽ നിന്നും പിന്നീട് പണം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 1.69 ലക്ഷം രൂപയുടെ സ്വർഭാരണങ്ങൾ വാങ്ങിയ ശേഷം പണം നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി. പണം തിരികെ ചോദിച്ചപ്പോൾ കടപൂട്ടിക്കുമെന്നും സ്ത്രീകളെ അപമാനിച്ചുവെന്ന് പറഞ്ഞ് കേസ് കൊടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
എന്നാൽ, നിർധന കുടുംബത്തെ സഹായിക്കാൻ സ്വർണം കടമായി വാങ്ങി നൽകിയെന്നും മറ്റ് കാര്യങ്ങൾ അറിയില്ലെന്നും മാത്യു സ്റ്റീഫൻപ്രതികരിച്ചു.