
അനധികൃത അവധിയിലായിരുന്ന പൊലീസുകാരൻ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
April 8, 2025പത്തനംതിട്ട: അനധികൃത അവധിയിലുള്ള പൊലീസുകാരൻ തൂങ്ങി മരിച്ചനിലയിൽ. തിരുവല്ല ട്രാഫികിലെ സിവിൽ പൊലീസ് ഓഫീസർ ആർ.ആർ രതീഷാണ് മരിച്ചത്. ചിറ്റാറിലെ വീട്ടിൽ തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ഒരുമാസത്തോളമായി അനധികൃത അവധിയിലായിരുന്നു രതീഷ്. ഇതിനെ കുറിച്ച് വകുപ്പ് തല അന്വേഷണങ്ങൾ പൂർത്തിയാക്കി രതീഷിനെതിരെ മേലധികാരികൾക്ക് റിപ്പോർട്ട് അയച്ചിരുന്നു. ഇതിനിടെയാണ് രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.