കോണ്‍ഗ്രസിനെ തട്ടിപ്പ് പാര്‍ട്ടിയെന്ന് വിശേഷിപ്പിച്ച് അമിത് ഷാ
ന്യൂഡല്‍ഹി: ജെപിസി എന്നതിന് കോണ്‍ഗ്രസിനെ പരിഹസിച്ച് ഝൂഠി പാര്‍ട്ടി കോണ്‍ഗ്രസ് ( തട്ടിപ്പ് പാര്‍ട്ടി) യെന്ന വിശേഷണം നല്‍കി ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്…
ന്യൂഡല്‍ഹി: ജെപിസി എന്നതിന് കോണ്‍ഗ്രസിനെ പരിഹസിച്ച് ഝൂഠി പാര്‍ട്ടി കോണ്‍ഗ്രസ് ( തട്ടിപ്പ് പാര്‍ട്ടി) യെന്ന വിശേഷണം നല്‍കി ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്…
ന്യൂഡല്‍ഹി: ജെപിസി എന്നതിന് കോണ്‍ഗ്രസിനെ പരിഹസിച്ച് ഝൂഠി പാര്‍ട്ടി കോണ്‍ഗ്രസ് ( തട്ടിപ്പ് പാര്‍ട്ടി) യെന്ന വിശേഷണം നല്‍കി ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. റാഫേല്‍ കരാറില്‍ സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി)യുടെ അന്വേഷണം ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധിക്കെതിരെ പ്രതികരിക്കുകയായിരുന്നു അമിത് ഷാ.
സ്വയം ബോധ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് രാഹുല്‍ ഗാന്ധി രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിവിധ സ്ഥലങ്ങളില്‍ റാഫേല്‍ കരാറിനേക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളില്‍ വിമാനത്തിന്റെ വിലയിലെ വ്യത്യാസങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടാണ് അമിത് ഷാ വിമര്‍ശനം ഉന്നയിച്ചത്.
ജെപിസി അന്വേഷണം എന്തുകൊണ്ട് ആയിക്കൂടാ, 24 മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കൂ എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. എന്തിനാണ് 24 മണിക്കൂറിനായി കാത്തിരിക്കുന്നത്. നിങ്ങള്‍ക്ക് സ്വന്തമായി ഝൂഠി പാര്‍ട്ടി കോണ്‍ഗ്രസ് ( തട്ടിപ്പ് പാര്‍ട്ടി)യുള്ളപ്പോള്‍ അമിത് ഷാ തിരിച്ചടിച്ചു.
പലസ്ഥലങ്ങളില്‍ വെച്ചും റാഫേല്‍ വിമാനങ്ങളുടെ വിലയെക്കുറിച്ച് വ്യത്യസ്തമായ വിവരങ്ങളാണ് രാഹുല്‍ ഗാന്ധി പറയുന്നതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. കര്‍ണാടക, ഡല്‍ഹി, റായ്പുര്‍, ഹൈദരാബാദ്, ജെയ്പുര്‍, പാര്‍ലമെന്റ് ഇവിടങ്ങളിലൊക്കെ വ്യത്യസ്തമായ വിവങ്ങളാണ് റാഫേല്‍ വിലയെക്കുറിച്ച് രാഹുല്‍ ഗാന്ധി പറയുന്നത്. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് നിങ്ങളേക്കാള്‍ വിവരമുണ്ടെന്ന് രാഹുല്‍ മനസ്സിലാക്കണമെന്നും ബി ജെ പി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് റാഫേല്‍ ഇടപാട് കേസില്‍ രാഹുല്‍ഗാന്ധിക്കെതിരെ പ്രതിഷേധവുമാിയ രംഗത്ത് വന്നിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നത് പൂര്‍ണമായും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.