സുപ്രീംകോടതിയില്‍ വീണ്ടും വനിത ബെഞ്ച്
ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ വീണ്ടും വനിത ജസ്റ്റിസുമാര്‍ മാത്രമുള്ള ബെഞ്ച്. സെപ്റ്റംബര്‍ അഞ്ചിനാണ് ജസ്റ്റിസുമാരായ ഭാനുമതി, ഇന്ദിര ബാനര്‍ജി എന്നിവരുടെ ബെഞ്ച് വാദം കേള്‍ക്കുക. 2013ലാണ് ആദ്യമായി വനിത…
ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ വീണ്ടും വനിത ജസ്റ്റിസുമാര്‍ മാത്രമുള്ള ബെഞ്ച്. സെപ്റ്റംബര്‍ അഞ്ചിനാണ് ജസ്റ്റിസുമാരായ ഭാനുമതി, ഇന്ദിര ബാനര്‍ജി എന്നിവരുടെ ബെഞ്ച് വാദം കേള്‍ക്കുക. 2013ലാണ് ആദ്യമായി വനിത…
ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ വീണ്ടും വനിത ജസ്റ്റിസുമാര്‍ മാത്രമുള്ള ബെഞ്ച്. സെപ്റ്റംബര്‍ അഞ്ചിനാണ് ജസ്റ്റിസുമാരായ ഭാനുമതി, ഇന്ദിര ബാനര്‍ജി എന്നിവരുടെ ബെഞ്ച് വാദം കേള്‍ക്കുക. 2013ലാണ് ആദ്യമായി വനിത ജസ്റ്റിസുമാര്‍ മാത്രമുള്ള ബെഞ്ച് ആദ്യമായി വാദംകേട്ടത്. അന്ന് ഗ്യാന്‍ സുധ മിശ്ര, രഞ്ജന പ്രകാശ് ദേശായ് എന്നിവര്‍ക്കായിരുന്നു ചരിത്ര നിയോഗം.
ആഗസ്റ്റില്‍ ഇന്ദിര ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്തതോടെ സുപ്രീംകോടതിയില്‍ ആദ്യമായി മൂന്ന് വനിത സിറ്റിങ് ജഡ്ജിമാരുണ്ടായി. സ്വാതന്ത്ര്യത്തിന് ശേഷം സുപ്രീംകോടതി വനിത ജഡ്ജിയാകുന്ന എട്ടാമത്തെ ആളാണ് ഇന്ദിര ബാനര്‍ജി. ജസ്റ്റിസ് ഫാത്തിമ ബീവിയാണ് ഉന്നത കോടതിയില്‍ ജഡ്ജി പദവി അലങ്കരിച്ച ആദ്യ വനിത.