
ആരോഗ്യവാനായിരിക്കാന്‍ വെണ്ടയ്ക്ക
June 5, 2024പച്ചക്കറികൂട്ടത്തില്‍ ഏറ്റവും പോഷകഗുണങ്ങളുള്ള ഒന്നാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക കൊണ്ട് പലതരത്തിലുള്ള കറികള്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ വെണ്ടയ്ക്ക പച്ചയ്ക്ക് കഴിക്കുന്നവര്‍ കുറവാണ്. വെണ്ടയ്ക്ക കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല. ധാരാളം വൈറ്റമിനുകളും കാല്‍സ്യവും ഉയര്‍ന്ന തോതില്‍ വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്….
വെണ്ടയ്ക്കയുടെ ഗുണങ്ങള്‍:
1. വെണ്ടയ്ക്കയില്‍ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാന്‍ നല്ലതാണ്. വെണ്ടയ്ക്കയിലുളള Mucilaginous നാരുകള്‍ ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യത്തിന് ഉത്തമമാണ്.
2. എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വൈറ്റമിനുകളാലും മിനറലുകളാലും സമ്ബുഷ്ടമാണ് വെണ്ടയ്ക്ക. വൈറ്റമിന്‍ എയോടൊപ്പം തന്നെ ആന്റിഓക്‌സിഡന്റുകളായ ബീറ്റ കരോട്ടിന്‍, സെന്തീന്‍, ലുട്ടീന്‍ എന്നിവയുമുള്ളതിനാല്‍ കാഴ്ചശക്തി കൂട്ടാനും ഉത്തമമാണ്.
3. ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് വെണ്ടയ്ക്ക. ത്വക്ക് രോഗങ്ങള്‍ ഇല്ലാതാക്കാന്‍ വെണ്ടയ് സഹായകമാണ്.
4. വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് മലബന്ധം, ഗ്യാസ് തുടങ്ങിയവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അമിതകൊഴുപ്പ് ഇല്ലാതാക്കുന്നതിനും വെണ്ടയ്ക്കയിലെ നാരുകള്‍ സഹായകമാകും. വെണ്ടയ്ക്കയിലുളള നാരുകള്‍ ചെറുകുടലിലെ പഞ്ചസാരയുടെ ആഗിരണം വൈകിപ്പിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിതമാക്കുന്നു.
5. വെണ്ടയ്ക്ക പതിവായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കാഴ്ചശക്തി മെച്ചമായി നിലനിര്‍ത്താം. വെണ്ടയ്ക്ക വിറ്റാമിന്‍ സി രോഗപ്രതിരോധശക്തിക്ക് കൂട്ടാന്‍ ഏറ്റവു നല്ലതാണ്.
6. ജലദോഷം, ചുമ എന്നിവ അകറ്റാന്‍ ദിവസവും വെണ്ടയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യും. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ പ്രത്യേകിച്ചും ആസ്ത്മയില്‍ നിന്ന് ആശ്വാസം നേടുന്നതിന് വെണ്ടയ്ക്കയിലുളള ആന്റിഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും സഹായകമാണ്.
7. രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പൊട്ടാസ്യം സഹായകമാകും. സ്ത്രീകളുടെ ആരോഗ്യജീവിതത്തിനും വെണ്ടയ്ക്ക ഗുണകരമാണ്.
8. ഗര്‍ഭിണികള്‍ വെണ്ടയ്ക്ക കഴിക്കുന്നത് നല്ലതാണ്. ഭ്രൂണാവസ്ഥയില്‍ തലച്ചോറിന്റെ വികാസത്തിനു ഫോളിക്കാസിഡ് അവശ്യമാണ്. വെണ്ടയ്ക്കയില്‍ ഫോളേറ്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
This content including advice provides generic information only. It is in no way a substitute for a qualified medical opinion. Always consult a specialist or your own doctor for more information. www.eveningkerala.com does not claim responsibility for this information…