അനുഷ്‌കയ്ക്ക് ബള്‍ജിങ് ഡിസ്‌ക് എന്ന രോഗം: ഇനി പൂര്‍ണ്ണ വിശ്രമം

ചെന്നൈ: ഏറെ ആരാധകരുള്ള നടി അനുഷ്‌ക ശര്‍മ്മയ്ക്ക് ബള്‍ജിങ് ഡിസ്‌ക് എന്ന രോഗം പിടിപെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിനിമാ താരമെന്ന നിലയിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ ഭാര്യയെന്ന നിലയിലും ഏറെ ആരാധകരുള്ള താരമാണ് അനുഷ്‌ക. രോഗ വിവരം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയിലും പുറത്തും അനുഷ്‌കയ്ക്ക് പിന്തുണയുമായി ധാരാളം ആരാധകര്‍ എത്തുന്നുണ്ട്.

നട്ടെല്ലുമായി ചേര്‍ന്ന് കിടക്കുന്ന നാഡീവ്യൂഹത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്ന തരത്തില്‍ എല്ലിന്റെ ഭാഗം പുറത്തേക്ക് തള്ളി വരുന്നതാണ് ബള്‍ജിങ് ഡിസ്‌ക് എന്ന ഈ രോഗത്തിനുള്ള കാരണം.

എല്ലാതരം ബള്‍ജിങ് ഡിസ്‌ക് രോഗത്തിനും വേദനയോ മറ്റ് ബദ്ധിമുട്ടുകളോ ഉണ്ടാകണമെന്നില്ലെന്നും ചിലപ്പോള്‍ ചികിത്സയും ആവശ്യമായി വരില്ലെന്നുമാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. പുതിയ ചിത്രമായ സൂയി ദാഗയുടെ പ്രചരണത്തില്‍ തിരക്കിലായിരുന്ന അനുഷ്‌ക രോഗം സ്ഥിരീകരിച്ചതോടെ പൂര്‍ണ്ണ വിശ്രമത്തിനായി ഒരുങ്ങുന്നതായാണ് വാര്‍ത്ത.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story