യാത്രയെ പ്രണയിക്കുന്നവരെയും കാത്ത് ബേക്കല്‍ കോട്ട

യാത്രയെ പ്രണയിക്കുന്നവര്‍ ഒരിക്കലും ഒഴിച്ചുകൂടാന്‍ പാടില്ലാത്തിടമാണ് ബേക്കല്‍ കോട്ട. ചരിത്രത്തെ അടുത്തറിയാന്‍ ബേക്കല്‍ നിങ്ങളെ സഹായിക്കും. കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാട്ടു നിന്ന് ഏകദേശം എട്ടുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കേരളത്തിലെ…

യാത്രയെ പ്രണയിക്കുന്നവര്‍ ഒരിക്കലും ഒഴിച്ചുകൂടാന്‍ പാടില്ലാത്തിടമാണ് ബേക്കല്‍ കോട്ട. ചരിത്രത്തെ അടുത്തറിയാന്‍ ബേക്കല്‍ നിങ്ങളെ സഹായിക്കും. കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാട്ടു നിന്ന് ഏകദേശം എട്ടുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കേരളത്തിലെ ഏറ്റവും വലിയ ചരിത്ര വിസ്മയമായ ബേക്കല്‍ കോട്ടയിലെത്താം. നാല്‍പത് ഏക്കറില്‍ പരന്നു കിടക്കുന്ന ചരിത്രവിസ്മയം! യാത്രകളെ വെറുമൊരു ഉല്ലാസത്തിനപ്പുറം കാണുന്നവര്‍ തീര്‍ച്ചയായും ബേക്കലില്‍ ഒരിക്കലെങ്കിലും പോകണം.

അസ്തമയ സൂര്യന്റെ മനോഹര ദൃശ്യം ആസ്വദിക്കാന്‍ ബേക്കല്‍ കോട്ടയിലെത്തുന്നവരേറെയാണ്. കോട്ടയുടെ ചുറ്റുമതിലിലെ ദ്വാരങ്ങള്‍ക്കു പ്രത്യേകതയുണ്ട്. മുകളിലെ ദ്വാരം കടലില്‍ ഏറ്റവും ദൂരത്തേക്കും തൊട്ടുതാഴെയുള്ളത് ആദ്യകാഴ്ചയുടെ പകുതി ദൂരത്തേക്കും ഏറ്റവും താഴെയുള്ളത് കോട്ടയുടെ അരികിലേക്കും കാണാനാകുന്ന തരത്തിലുള്ളവയാണ്. ശത്രുസൈന്യങ്ങളുടെ എല്ലാ വശങ്ങളില്‍ നിന്നുമുള്ള നീക്കങ്ങള്‍ പോലും അറിയുന്ന വിധത്തിലായിരുന്നു ഇതിന്റെ നിര്‍മിതി.
കോട്ടയുടെ സമീപം ടിപ്പു സുല്‍ത്താന്‍ നിര്‍മിച്ച മുസ്ലിം പള്ളിയും പ്രവേശ കവാടത്തില്‍ ഒരു ആഞ്ജനേയ ക്ഷേത്രവുമുണ്ട്. നിരീക്ഷണ ഗോപുരവും ആയുധപ്പുരയും ഒട്ടേറെ തുരങ്കങ്ങളും കോട്ടക്കകത്തുണ്ട്. ബേക്കല്‍ കോട്ടയുടെ തെക്ക് വശത്താണ് ആകര്‍ഷകമായി ഒരുക്കിയിരിക്കുന്ന ബേക്കല്‍ ബീച്ച് പാര്‍ക്ക്. കോട്ടയില്‍ നിന്നും നേരെ അറബിക്കടലിലേക്കിറങ്ങിച്ചെല്ലാം.

രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചര വരെയാണ് ബേക്കല്‍ കോട്ടയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഒരേയൊരു തടാകക്ഷേത്രമായ അനന്തപുരക്ഷേത്രം കാസര്‍കോട് നിന്ന് 14 കിലോമീറ്റര്‍ അകലെയാണ്. കാഞ്ഞങ്ങാട്ടു നിന്ന് 48 കിലോമീറ്റര്‍ അകലെയുള്ള റാണിപുരം, നീലേശ്വരത്തു നിന്ന് 38 കിലോമീറ്റര്‍ അകലെയുള്ള മാലോം എന്നിവ അതിസുന്ദരമായ പ്രദേശങ്ങളാണ്. കേരളത്തിലെ കൂര്‍ഗ് എന്നറിയപ്പെടുന്ന മാലോമിലെ കൊട്ടഞ്ചേരി മലനിരകള്‍ പശ്ചിമഘട്ടത്തിന്റെ എല്ലാ സൗന്ദര്യവും വൈവിധ്യവും നിറഞ്ഞ ഇടമാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story