
നിലയ്ക്കലില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും ആക്രമണം
October 17, 2018ശബരിമല പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക് ടിവി സംഘത്തിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ ബസില്‍ കയറി മറ്റൊരു മാധ്യമ പ്രവര്‍ത്തകയെ ആക്രമിച്ചതായി ആരോപണം.ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമമായ ന്യൂസ് മിനിട്ട്സ് റിപ്പോര്‍ട്ടര്‍ സരിതാ ബാലനു നേരെയാണ് ആക്രമണമുണ്ടായത്. ന്യൂസ് 18 മാധ്യമസംഘത്തിന് നേരെയും ആക്രമണമുണ്ടായി. ഇവര്‍ സഞ്ചരിച്ച കാര്‍ അടിച്ച് തകര്‍ക്കുകയും മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണവും നടത്തി