
നാമജപ യാത്ര നടത്തി
October 17, 2018വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് Nടട യൂണിയൻ്റെ നേതൃത്വത്തിൽ വടക്കാഞ്ചേരി മേഖലയെ ശരണ മന്ത്രഘോഷത്തിൽ നിറച്ച് നിരവധി വിശ്വാസികൾ നാമജപ യാത്രയിൽ അണിനിരന്നു. ശബരിമലയിൽ സ്ത്രീപ്രവേശന വിധിയിൽ പ്രതിഷേധിച്ചാണ് എൻ.എസ്സ്.എസ്സ്.തലപ്പിള്ളി താലൂക്ക് യൂണിയൻ്റെ നേതൃത്വത്തിൽ നാമജപയാത്ര സംഘടിപ്പിച്ചത്.സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ നാമജപയാത്രയിൽ കണ്ണികളായി. വടക്കാഞ്ചേരി ടൗണിൽ നിന്ന് ആരംഭിച്ച നാമജപയാത്ര ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡൻ്റ് അഡ്വ. ഋഷികേശ്, യൂണിയൻ സെക്രട്ടറി S. ശ്രീകുമാർ ,വൈസ് പ്രസിഡൻ്റ് K .രവീന്ദ്രൻ, വനിതാ യൂണിയൻ പ്രസിഡൻ്റ് ടി.എൻ.ലളിത, കരയോഗം പ്രസിഡൻ്റുമാർ, തുടങ്ങിയവർ പങ്കെടുത്തു. വടക്കാഞ്ചേരി ടൗണിൽ നിന്ന് ആരംഭിച്ച നാമജപയാത്ര ഓട്ടുപാറ കുന്ദംകുളം റോഡുവഴി ബസ്സ് സ്റ്റാൻഡിലെത്തി അവിടെ നിന്ന് കരു മരക്കാട് ശിവ വിഷ്ണു ക്ഷേത്രപരിസരത്തെത്തി സമാപിച്ചു.