ഐഒസി പാചക വാതക സിലിഡറുകള്‍ക്ക് സുരക്ഷാ കവചം വരുന്നു

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പാചക വാതക സംഭരണികള്‍ക്ക് ലോകോത്തര സുരക്ഷാ കവചം ഒരുക്കുന്നു. മൗണ്ടഡ് സ്റ്റോറേജ് സുരക്ഷാ സംവിധാനമാണ് ഉദയംപേരൂര്‍ പ്ലാന്റിലെ ബുള്ളറ്റ് കാപ്‌സ്യൂളുകള്‍ക്കായി ഐ.ഒ.സി പുതുതായി…

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പാചക വാതക സംഭരണികള്‍ക്ക് ലോകോത്തര സുരക്ഷാ കവചം ഒരുക്കുന്നു. മൗണ്ടഡ് സ്റ്റോറേജ് സുരക്ഷാ സംവിധാനമാണ് ഉദയംപേരൂര്‍ പ്ലാന്റിലെ ബുള്ളറ്റ് കാപ്‌സ്യൂളുകള്‍ക്കായി ഐ.ഒ.സി പുതുതായി ഒരുക്കിയിട്ടുള്ളത്

പേരുപോലെ തന്നെ ഭൂമിക്കു മുകളിലെ ഒരു ചതുരന്‍ മലയാണ് മൗണ്ടന്‍ സ്റ്റോറേജ് സംവിധാനം. പുതിയ പാചകവാതക സംഭരണികള്‍ ഐ.ഒ.സി സൂക്ഷിച്ചിരിക്കുന്നത് ഈ ആധുനിക നിവറയ്ക്കുള്ളിലാണ്. ഇവിടെ പാചകവാതകം നിറച്ച കാപ്‌സ്യൂളുകള്‍ തുറസ്സായ സ്ഥലങ്ങളില്‍ സൂക്ഷിക്കുന്നതിനു പകരം, പൂര്‍ണ്ണമായും മണ്ണുകൊണ്ടോ, സമാനമായ വസ്തുക്കള്‍ കൊണ്ടോ ആവരണം ചെയ്യപ്പെട്ടിരിക്കും.

2 മീറ്റര്‍ കനത്തിലുള്ള മണല്‍ കവചമാണ് ഉദയം പേരൂര്‍ സംഭരണിയിലെ സംരക്ഷണകവചം. ഇതുമൂലം എല്‍.പി.ജി. ചൂടായി ഉണ്ടാകുന്ന അപകട സാദ്ധ്യതകള്‍ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടുന്നു. എങ്കിലും പിഴവില്ലാത്ത സുരക്ഷയ്ക്കായി അത്യാധുനിക സ്പ്ലിംഗഌ സംവിധാനങ്ങളും മൗണ്ടന്‍ സ്റ്റോറേജിനു അകത്തും പുറത്തും ഒരുക്കിയിട്ടുണ്ട്.

അരമീറ്റര്‍ ഘനത്തിലുള്ള കോണ്‍ക്രീറ്റ് ഭിത്തിയുടെ സംരക്ഷണ വലയം അഗ്‌നിബാധയേയും, പ്രകൃതി ദുരന്തങ്ങള്‍ വരെയും ചെറുക്കാന്‍ പ്രാപ്തമാണ്. ഇതിനൊക്കെ പുറമെയാണ് ഫയര്‍ സുരക്ഷിത റിമോട്ട് ഓപ്പറേറ്റഡ് വാല്‍വ്, ഓഡിയോ വിഷ്വല്‍ സൂചനയുള്ള ഹൈ അലാറം, റിമോട്ട് റീഡ് ഉപയോഗിച്ചുള്ള അള്‍ട്രാസോണിക് ലെവല്‍ ഗേജ് തുടങ്ങിയ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുള്ളത്.

25 മീറ്റര്‍ ആഴത്തിലും, 1000 മില്ലി മീറ്റര്‍ വ്യാസത്തിലുമുള്ള 390 കോണ്‍ക്രീറ്റ് തൂണുകളിലുമാണ് മൗണ്ടഡ് സ്റ്റോറേജ് സ്ഥാപിച്ചിരിക്കുന്നത്. 1200 മെട്രിക് ടണ്‍ ശേഷിയുള്ള മൂന്നു ക്യാപ്‌സുളുകളാണ് ഈ സംഭരണിയില്‍ സുരക്ഷിതമായി വിശ്രമിക്കുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story