വനം വകുപ്പിന്റെ പഴയ ചെക്ക് പോസ്റ്റ് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറുന്നു
സിന്ദൂര നായർ
വടക്കാഞ്ചേരി : വനം വകുപ്പിന്റെ കൊടിയ അനാസ്ഥയിൽ ഓട്ടുപാറ നഗരഹൃദയത്തിൽ കോടികൾ വിലമതിയ്ക്കുന്ന സ്വത്ത് ആർക്കും ഗുണം ചെയ്യാതെ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറുന്നതായി പരാതി. ഒരു തുണ്ട് ഭൂമിയ്ക്ക് വരെ ലക്ഷങ്ങൾ വിലമതിയ്ക്കുന്ന കണ്ണായ സ്ഥലത്താണ് വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയും കെട്ടിടവും നശിച്ചുകൊണ്ടിരിക്കുന്നത്. ഏറെ സൗകര്യമുള്ള കുന്ദംകുളം റോഡിലെ കെട്ടിടം കാട്ടുപൊന്തകളാൽ മുഖരിതമാണ്. പരിചരണമില്ലാതെ വന്നതോടെ കെട്ടിടം തകർച്ചയുടെ പിടിയിലാണ്. സാമൂഹ്യ വിരുദ്ധരുടേയും, മാലിന്യ നിക്ഷേപകരുടേയും കേന്ദ്രമായി കെട്ടിടവും , ഭൂമിയും മാറിയിട്ടും ഇത് കണ്ണ് തുറന്ന് കാണാത്തത് വനം വകുപ്പ് ഉദ്യോഗസ്ഥർ മാത്രമാണ്. വർഷങ്ങൾക്ക് മുമ്പ് വനം വകുപ്പിന്റെ ചെക്ക് പോസ്റ്റായി പ്രവർത്തിച്ചിരുന്ന കെട്ടിടം ചെക്ക് പോസ്റ്റ് പ്രവർത്തനരഹിതമായതോടെ അനാഥമാവുകയായിരുന്നു. അന്ന് മുതൽ അടച്ചിട്ടതാണ് ഏറെ സൗകര്യങ്ങളുള്ള ഈ കെട്ടിടം. വനം വകുപ്പ് വൈവിധ്യത്തിന്റെ പാതയിലൂടെ സഞ്ചരിയ്ക്കുമ്പോഴാണ് അതിന് കരുത്ത് പകരുന്ന കെട്ടിടം അനാഥമായി കിടക്കുന്നതെന്നത് വലിയ ജനകീയ പ്രതിഷേധം ക്ഷണിച്ച് വരുത്തുകയാണ്.
——————————————————————————————————————————————————————
Advt: എല്ലാ ഞായറാഴ്ചകളിലും ആരോഗ്യ ബോധവൽക്കരണ സെമിനാർ കാലത്ത് 11. മണി മുതൽ ഉച്ചയ്ക്ക് 2.30 വരെ സൗജന്യമായി നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ആയുഷ് ആയുർവ്വേദ സേവന കേന്ദ്രം,സ്റ്റാർ ബിൽഡിങ്, ഓട്ടുപാറ ബസ്സ് സ്റ്റാൻഡിനു സമീപം, ഓട്ടുപാറ. Mob:9447754398 ,9544013336. ( റിഫ്ളക് സോളജിസ്റ്റ് ഏൻ്റ് ന്യൂട്രി ഷൻ കൺസൾട്ടൻ്റ് . കെ.വി.ശിവശങ്കര മേനോൻ്റെ സേവനം എല്ലാ ദിവസങ്ങളിലും ഉണ്ടായിരിക്കുന്നതാണ് )