കഠുവയില്‍ എട്ടുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടത് ഒരു ചെറിയ കാര്യം മാത്രമാണെന്ന് ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി

April 30, 2018 0 By Editor

കാശ്മീർ : കഠുവയില്‍ എട്ടുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടത് ഒരു ചെറിയ കാര്യം മാത്രമാണെന്ന് ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന. സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ് മണിക്കൂറുകള്‍ക്കുള്ളിലാണ്കവീന്ദര്‍ ഗുപ്തയുടെ പ്രസ്താവന.ഇത് നാളെ ഒരു വിവാദമായി മാറിയേക്കാം.മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപി-ബിജെപി മന്ത്രിസഭ ഇന്നാണ് എട്ട് മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി പുനസംഘടിപ്പിച്ചത്. ‘അതൊരു ചെറിയ കാര്യം മാത്രമാണ്. അത്തരം കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കും. അതിനെ പര്‍വ്വതീകരിക്കേണ്ട കാര്യമില്ല. നീതി ഉറപ്പാക്കുകയാണ് വേണ്ടത് ‘എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.