നോട്ടീസ് പ്രകാശനം നടന്നു

November 11, 2018 0 By Editor

വടക്കാഞ്ചേരി: സുപ്രസിദ്ധമായ ഊത്രാളിക്കാവ് പൂരത്തിന് മുന്നോടിയായി പൂര പങ്കാളിത്ത ദേശമായ എങ്കക്കാട് വിഭാഗത്തിൻ്റെ നോട്ടീസ് പ്രകാശനം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. ഊത്രാളിക്കാവ് ക്ഷേത്രനടയിൽ വച്ച് പ്രമുഖ വ്യവസായിയും, വാദ്യകലാകാരനുമായ ഡോ: സുന്ദർ മേനോൻ നോട്ടീസ് പ്രകാശനം നിർവ്വഹിച്ചു.പാറമേക്കാവ് ദേവസ്വം വൈസ് പ്രസിഡൻ്റ്: വി.എം.ശശികുമാർ ,എങ്കക്കാട് വിഭാഗം പൂരക്കമ്മറ്റി പ്രസിഡൻ്റ് കണ്ണൻ തുളസി, സെക്രട്ടറി.. പി.ആർ.സുരേഷ് കുമാർ, ട്രഷറർ: എ.പ്രഭാകരൻ, വടക്കാഞ്ചേരി സി.ഐ: പി.എസ്സ്.സുരേഷ്, പൂരം ചീഫ് കോഡിനേറ്റർ: സി.എ.ശങ്കരൻ കുട്ടി, വിവിധ പൂരക്കമ്മറ്റി ഭാരവാഹികളായ : പി.ജി.രവീന്ദ്രൻ, ടി.ജി.അശോകൻ, പി.എൻ.ഗോകുലൻ തട്ടകദേശ നിവാസികൾ, നിരവധി ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.