സെമിനാർ സംഘടിപ്പിച്ചു

November 11, 2018 0 By Editor

വടക്കാഞ്ചേരി: ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സുസ്ഥിര വികസനം സുരക്ഷിത കേരളം വികസന ക്യാമ്പയിൻ്റെ ഭാഗമായി വടക്കാഞ്ചേരിയിൽ സെമിനാർ സംഘടിപ്പിച്ചു.വടക്കാഞ്ചേരി കേരള വർമ്മ പൊതുവായ നശാലയിൽ വച്ച് നടന്ന സെമിനാർ സംസ്ഥാന ദുരന്തനിവാരണ അതോററ്റി ജിയോളജിസ്റ്റ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ.. ഡോ :എസ്സ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്ത് മാനദണ്ഡങ്ങളൊന്നും പാലിയ്ക്കാതേ വൻതോതിൽ നടന്ന തോട്ടവൽക്കരണമാണ് ഇന്നത്തെ മണ്ണിടിച്ചിൽ ദുരന്തത്തിന് പ്രധാന കാരണമെന്ന് ശ്രീകുമാർ പറഞ്ഞു. ശാസത്രജ്ഞ: ഡോ: എം.പി.സുജാത മുഖ്യ പ്രഭാഷണം നടത്തി. ഡീൻ. ഡോ കെ.വിദ്യാസാഗർ മോഡറേറ്ററായി പങ്കെടുത്തു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് . എസ്സ്.ബസന്ത് ലാൽ, വടക്കാഞ്ചേരി നഗരസഭാ ഉപാധ്യക്ഷൻ എം.ആർ.അനൂപ് കിഷോർ, വായനശാലാ പ്രസിഡൻ്റ്: വി.മുരളി, ശാസ്ത്രസാഹിത്യ പരിഷത്ത് വടക്കാഞ്ചേരി മേഖല സെക്രട്ടറി: എം.ശങ്കരനാരായണൻ തുടങ്ങിയവർ പങ്കെടുത്തു.