
കമല്‍ഹാസന്റെ നിര്‍മ്മാണത്തില്‍ വിക്രം നായകനാകുന്നു
November 17, 2018കമല്‍ഹാസന്റെ നിര്‍മ്മാണത്തില്‍ വിക്രം നായകനാവുന്ന പുതിയ ചിത്രം കദരംകൊണ്ടന്റെ ആദ്യ പോസ്റ്റര്‍ പുറത്ത്. രാജേഷ് എം സെല്‍വ ആണ് സംവിധാനം ചെയ്യുന്നത്. കമലിന്റെ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് വിക്രം എത്തുന്നത്.പൂജാ കുമാറാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്മി കച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്ററിനു ലഭിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ 45 മാതെ ചിത്രമാണിത്.ജിബ്രാനാണ് സംഗീതസംവിധാനം.