പിണറായി സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികാഘോഷം: സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിക്കുന്നത് 16 കോടി

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികാഘോഷത്തിന് ഇന്നു തുടക്കം. വാര്‍ഷികാഘോഷം പൊടിപൊടിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിക്കുന്നത് 16 കോടി രൂപ. മേയ് 31വരെ വിപുലമായ പരിപാടികളോടെ വാര്‍ഷി കം ആഘോഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. .

സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ വികസന ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് ഉദ്ദേശ്യം. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിനാണ് പ്രചാരണ പരിപാടികളുടെ ചുമതല.

പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനവും പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും ഈമാസം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നും വിവിധ നിര്‍മാണപ്രവൃത്തികളുടെ ഉദ്ഘാടനം നടക്കും. നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലെയും കുട്ടികള്‍ക്ക് പാഠപുസ്തകവും എല്‍.പി, യു.പി. ക്ലാസുകളിലെ കുട്ടികള്‍ക്ക് യൂണിഫോമും വിതരണംചെയ്യും. 40 ലക്ഷം കുട്ടികള്‍ക്ക് മുഖ്യമന്ത്രിയുടെ കത്തും വൃക്ഷത്തൈയും വിത്തും വിതരണംചെയ്യും.

മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഔപചാരികമായ ആഘോഷപരിപാടികള്‍ 18 മുതല്‍ 31വരെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം 18ന് കണ്ണൂരിലും സമാപനം തിരുവനന്തപുരത്തുമായിരിക്കും നടക്കുക. മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതല ഉദ്ഘാടനങ്ങള്‍ സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനങ്ങളുടെ ഭാഗമായി ഏഴുമുതല്‍ 25വരെ പ്രദര്‍ശന വില്പന മേളകളും സെമിനാറും സാംസ്‌കാരിക പരിപാടികളും വിവിധ ജില്ലകളില്‍ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *