
ഇന്ത്യയിലെ ആദ്യത്തെ ഗോള്‍ഡ് ഫ്രോക്കുമായി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്
January 25, 2019ലോകത്തിലെ ആദ്യത്തെ മൊബൈല്‍ ജ്വല്ലറിയായ പറക്കും ജ്വല്ലറി, ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മല്‍ എന്നിങ്ങനെ സ്വര്‍ണ്ണാഭരണ രംഗത്ത് എന്നും പുതുമകള്‍ സമ്മാനിച്ചിട്ടുള്ള ഡോ. ബോബി ചെമ്മണൂര്‍ ഇപ്പോള്‍ ഗോള്‍ഡ് ഫ്രോക്ക് എന്ന സ്വര്‍ണ്ണവിസ്മയം അവതരിപ്പിച്ചു. 10 കിലോയിലധികം സ്വര്‍ണ്ണത്തില്‍, 5 പേര്‍ ചേര്‍ന്ന് കോഴിക്കോട്ടെ പണിശാലയില്‍ 5 മാസം കൊണ്ട് പണിതീര്‍ത്തിട്ടുള്ള ആകര്‍ഷകമായ ഗോള്‍ഡ് ഫ്രോക്കും ക്രൗണും ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ എല്ലാ ഷോറൂമുകളിലും പ്രദര്‍ശിപ്പിക്കും.
സ്വര്‍ണ്ണത്തിന് പുറമെ നാച്ച്‌വറല്‍ സ്റ്റോണുകളായ റൂബി, എമറാള്‍ഡ് തുടങ്ങിയവയുടെ അലങ്കാരവും, പ്രകൃതിദത്ത നിറങ്ങള്‍ ഉപയോഗിച്ചുള്ള മിനാ വര്‍ക്കുകളും ഈ സ്വര്‍ണ്ണ വസ്ത്രത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. പൂര്‍ണ്ണമായും കൈകൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഈ ഗോള്‍ഡ് ഫ്രോക്കിന് പണിക്കൂലിയടക്കം ഏകദേശം 3.5 കോടിയോളം രൂപ ഗോള്‍ഡ് ഫ്രോക്കിന് വിലവരുമെന്ന് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ജനറല്‍ മാനേജര്‍(മാര്‍ക്കറ്റിംഗ്) അനില്‍ സി.പി.യും സംബന്ധിച്ചു.