അയ്യപ്പഭക്തരോട് മാപ്പ് പറയില്ലെന്ന് തറപ്പിച്ചു പറഞ്ഞ് ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗ

ശബരിമല ദര്‍ശനം നടത്തിയതിന്റെ പേരില്‍ അയ്യപ്പഭക്തരോട് മാപ്പു പറയണമെന്ന ആവശ്യം തള്ളി കനകദുര്‍ഗ്ഗ. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ മാപ്പു പറയാനില്ലെന്ന നിലപാടിലാണ് യുവതി. വാക്കാലോ പ്രവര്‍ത്തിയാലോ താന്‍ ഒരു തെറ്റും ചെയ്തിട്ടെല്ലെന്നും കനക ദുര്‍ഗ പറഞ്ഞു. ഇവര്‍ക്ക് വീട്ടില്‍ പ്രവേശിക്കണമെങ്കില്‍ പരസ്യമായി അയ്യപ്പഭക്തരോട് മാപ്പ് പറയണമെന്ന് സഹോദരന്‍ ഭരത് ഭൂഷണും,കനക ദുർഗ്ഗയുടെ അമ്മയും ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് കനക ദുര്‍ഗയുടെ പ്രതികരണം.

'ഞാന്‍ ആരോടും മാപ്പ് പറയാന്‍ പോകുന്നില്ല. വാക്കാലോ പ്രവര്‍ത്തിയാലോ ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. സഹോദരനും, ഭര്‍ത്താവിനും, ആര്‍ക്കും, ഞാന്‍ വീട്ടില്‍ കയറുന്നത് തടയാന്‍ അവകാശമില്ല'. കനകദുര്‍ഗ പറഞ്ഞു. എന്നെ പുറത്താക്കിയതില്‍ ഭര്‍ത്താവ് കൃഷ്ണനുണ്ണിക്ക് ഒരു പങ്കുണ്ട്. കോടതി ഉത്തരവും കൊണ്ടായിരിക്കും ഞാന്‍ വീട്ടില്‍ കയറുക. കനക കൂട്ടിച്ചേര്‍ത്തു. കുടുംബം വീട്ടില്‍ കയറ്റാത്തതിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ അഗതി മന്ദിരത്തിലാണ് കനക ദുര്‍ഗ ഇപ്പോള്‍ താമസിക്കുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story