
ജമ്മു കാശ്മീരിലെ കിഷ്ത്വാറില്‍ തീവ്രവാദികളെ വേട്ടയാടി വധിച്ച് സൈന്യം : കൊല്ലപ്പെട്ടത് ജെയ്‌ഷെ കമാന്‍ഡറടക്കം മൂന്ന് പേർ
April 12, 2025ശ്രീനഗര്‍ : ജമ്മു കാശ്മീരിലെ കിഷ്ത്വാറില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. ജെയ്‌ഷെ കമാന്‍ഡറടക്കം കൊല്ലപ്പെട്ടെന്നാണ് സൂചന. കിഷ്ത്വാറിലെ ഛത്രു വന മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍.
ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്ന് ഏപ്രില്‍ ഒമ്പത് മുതലാണ് പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചത്. തെരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യവും തിരിച്ചടിച്ചു.
ആദ്യം ഒരു ഭീകരനെ വധിച്ചതായി സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോര്‍പ്‌സ് അറിയിച്ചു. തുടര്‍ന്ന് രണ്ട് ഭീകരരെ കൂടി വധിക്കുകയായിരുന്നു.അതേസമയം അഖ്‌നൂര്‍ മേഖലയില്‍ ഭീകരര്‍ക്കായുള്ള സൈന്യത്തിന്റെ തെരച്ചില്‍ പുരോഗമിക്കുകയാണ്.