
കോഴിക്കോട് രൂപതയ്ക്ക് അതിരൂപത പദവി; ബിഷപ് വർഗീസ് ചക്കാലയ്ക്കൽ ഇനി ആർച്ച് ബിഷപ്പ്
April 12, 2025 0 By eveningkeralaകോഴിക്കോട് ലത്തീൻ രൂപത രൂപീകരണത്തിന്റെ ശതാബ്ദി വർഷത്തിൽ കോഴിക്കോട് രൂപത അതിരൂപതയായി ഉയർത്തപ്പെട്ടു. ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം മൂന്നരയോടെ വത്തിക്കാനിലും കോഴിക്കോട്ടെ രൂപത ആസ്ഥാനത്തും ഒരേസമയം നടന്നു. തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ് ഇത് വായിച്ചത്
ഇതോടെ കോഴിക്കോട് രൂപതയുടെ ബിഷപ്പായിരുന്ന ഡോ. വർഗീസ് ചക്കാലയ്ക്കൽ Bishop Dr. Varghese Chakkalakal ആർച്ച് ബിഷപ്പായി ഉയർത്തപ്പെട്ടു. കണ്ണൂർ, സുൽത്താൻപേട്ട് രൂപതകൾ ഇനി കോഴിക്കോട് അതിരൂപതയുടെ കീഴിലാകും. 2012 മുതൽ കോഴിക്കോട് രൂപതാധ്യക്ഷനായിരുന്നു ഡോ. വർഗീസ് ചക്കാലയ്ക്കൽ.
ENGLISH SUMMARY:
The Diocese of Kozhikode has been elevated to the status of an Archdiocese after 102 years. Bishop Dr. Varghese Chakkalakal has been appointed as the Archbishop. The Vatican and Kozhikode simultaneously announced the major decision, read by Mar Joseph Pamplany. Kannur and Sultanpet dioceses will now come under Kozhikode Archdiocese.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)