
ജയൻ ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായി
January 26, 2019നടൻ ജയൻ ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായി. ഇന്നലെ രാവിലെ കൊല്ലം കൊറ്റൻ കുളങ്ങര ദേവീക്ഷേത്രത്തിലായിരുന്നു വിവാഹം.ഇത് ആദിത്യന്റെ നാലാമത്തെ വിവാഹമാണെന്നു പറയപ്പെടുന്നു. ആദിത്യനു മൂന്നു വയസ്സുള്ള ഒരു കുട്ടിയുണ്ട്.അമ്പിളിയുടെ രണ്ടാം വിവാഹമാണ്. ക്യാമറാമാൻ ലോവൽ ആയിരുന്നു മുൻ ഭർത്താവ്. ആ ബന്ധത്തിൽ ഏഴു വയസ്സുള്ള ഒരു മകനുണ്ട്.കല്യാണ വാർത്ത കേട്ടു ഞെട്ടിയിരിക്കുകയാണ് സീരിയൽ ലോകം. ‘സീത’ എന്ന സീരിയലില്‍ ആദിത്യനും അമ്പിളീദേവിയും ഒരുമിച്ച് അഭിനയക്കുന്നുണ്ട്.