
ജമ്മു കശ്മീരില്‍ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 40 ജവാന്‍മാര്‍ക്ക് വീരമൃത്യു
February 14, 2019ജമ്മു കശ്‍മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം. സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ശെ മുഹമ്മദ് ഏറ്റെടുത്തു.
പുല്‍വാമ ജില്ലയിലെ അവന്തിപുര നഗരത്തിന് സമീപമാണ് ആക്രമണമുണ്ടായത്. ചാവേര്‍ ആക്രമണമാണ് നടന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍, സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റി സ്ഫോടനം നടത്തുകയായിരുന്നു. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്നു സൈനിക വാഹനവ്യൂഹം. സംഭവസ്ഥലത്തു നിന്ന് സ്ഫോടന ശബ്ദവും വെടിയൊച്ചയും കേട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.