
കുടിശ്ശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ കരാറുകാര്‍ സമരത്തിലേക്ക്
February 14, 2019കുടിശ്ശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ കരാറുകാര്‍ സമരത്തിലേക്ക്. മാര്‍ച്ച് 1 മുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് ആള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. കുടിശ്ശിക ആയിരം കോടി കവിഞ്ഞെന്നും സിമന്‍റ് വിലവര്‍ധന, ജി.എസ്.ടി ഉള്‍പ്പെടെ മറ്റു പ്രശ്നങ്ങളും നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കിയെന്നും കരാറുകാര്‍ ആരോപിച്ചു.
ട്രഷറി നിയന്ത്രണമാണ് സര്‍ക്കാര്‍ കരാറുകാരെ പ്രതിസന്ധിയിലാക്കിയത്. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ പാസാക്കേണ്ടെന്നാണ് ധനവകുപ്പിന്‍റെ നിര്‍ദേശം. മൂന്ന് ആഴ്ചക്കിടെ 1,200 കോടി രൂപയുടെ ബില്ലുകള്‍ ട്രഷറികളില്‍ കുടിശ്ശികയാണ്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കേണ്ടത്. കരാറുകാര്‍ക്ക് ബില്ലുകള്‍ മാറി നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നാണ് കരാറുകാര്‍ ആവശ്യപ്പെട്ടുന്നത്