
മിന്നല്‍ ഹര്‍ത്താല്‍; ഡീൻ കുര്യാക്കോസ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതി
February 22, 2019യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത് മിന്നൽ ഹർത്താലിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളിലും ഡീൻ കുര്യാക്കോസ് അടക്കമുള്ള നേതാക്കളെ കുട്ടു പ്രതികളാക്കാൻ ഹൈക്കോടതി നിർദേശം. നഷ്ടപരിഹാരം നേതാക്കളിൽ നിന്ന് ഈടാക്കണമെന്നും കോടതി വ്യക്തമാക്കി. ശബരിമല കർമ്മസമതിയുടെ ഹർത്താലിനും ഈ നിർദേശം ബാധകമാണ്.
കാസർകോട് ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത മിന്നൽ ഹർത്താലിനെതിരെയാണ് ഹൈക്കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. യുത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ്, യു.ഡി.എഫ് കാസർകോട് ജില്ലാ ചെയർമാൻ എം.സി കമറുദ്ദീൻ, കൺവീനർ A ഗോവിന്ദൻ നായർ എന്നിവർ ഇന്ന് കോടതിയിൽ ഹാജരായിരുന്നു.