
ജീവിച്ചത് യാചകയായി, മരണാനന്തരം പട്ടാളക്കാര്‍ക്ക് നല്‍കിയത് 6.61 ലക്ഷം രൂപ
February 22, 2019അജ്മീറിലെ അംബേ മാതാ ക്ഷേത്രത്തിന് പുറത്ത് യാചിച്ചാണ് നന്ദിനി ശര്‍മ്മ ജീവിച്ചിരുന്നത്. ഇപ്പോഴിതാ മരണാനന്തരം അവരുടെ അവസാന ആഗ്രഹം നിറവേറ്റപ്പെട്ടിരിക്കുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 6.61 ലക്ഷം രൂപ നല്‍കിയിരിക്കുകയാണ് നന്ദിനി ശര്‍മ്മ. ക്ഷേത്രത്തിന് പുറത്ത് ഭിക്ഷയെടുത്തിരുന്ന നന്ദിനി ശര്‍മ്മ ഓരോ ദിവസവും തന്റെ ചിലവ് കഴിഞ്ഞ് വരുന്ന ചെറിയ തുക ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. മരണാനന്തരം ഈ തുക എങ്ങനെ വിനിയോഗിക്കണമെന്ന് രണ്ട് ട്രസ്റ്റികളെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. 2018 ആഗസ്തില്‍ മരിച്ച അവരുടെ അന്ത്യാഭിലാഷം ഉത്തരവാദപ്പെട്ട ട്രസ്റ്റികളാണ് നിറവേറ്റിയിരിക്കുന്നത്.