
ജയ്ഷെ മുഹമ്മദ് ഭീകരർ എന്ന് സംശയിക്കുന്ന രണ്ട് യുവാക്കളെ യുപി പൊലീസ് അറസ്റ്റ് ചെയ്തു
February 22, 2019ഉത്തർപ്രദേശ് : ജയ്ഷെ മുഹമ്മദ് ഭീകരർ എന്ന് സംശയിക്കുന്ന രണ്ട് യുവാക്കളെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. കശ്മീർ സ്വദേശികളായ ഷാനവാസും അകിബുമാണ് യുപി പൊലീസിന്‍റെ പിടിയിലായത്. ഇന്‍റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്
ജയിഷെ മുഹമ്മദിനായി റിക്രൂട്ട്മെന്‍റ് നടത്തിയ ഭീകരരാണ് പിടിയിലായതെന്ന് ഉത്തർപ്രദേശ് പോലീസ് അറിയിച്ചു. പുൽവാമ ഭീകരാക്രമണത്തിന് മുൻപാണോ ഇവർ എത്തിയതെന്ന് ഉറപ്പില്ലെന്ന് പറഞ്ഞ പൊലീസ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ചു. അകിബ് പുൽവാമ സ്വദേശിയും ഷാനവാസ് കുൽഗാം സ്വദേശിയുമാണ് എന്നാണ് വിവരം.