എന്‍എസ്‌എസിനെതിരെ വീണ്ടും കോടിയേരി
February 26, 2019പെരുന്ന: എന്‍എസ്‌എസിനെതിരെ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍എസ്എസ് കൊട്ടിയടച്ച വാതിലുകള്‍ മുട്ടിവിളിച്ച് തുറക്കാനില്ല. മന്നത്ത് പത്മനാഭന്റെ പാതയാണോ എന്‍എസ്‌എസ് പിന്തുടരുന്നതെന്ന് ആലോചിക്കണമെന്നും കോടിയേരി പറഞ്ഞു. വിശ്വാസികള്‍ക്കൊപ്പമല്ല ഇടതുപക്ഷമെന്ന പ്രചാരണം വിലപ്പോവില്ല. ശബരിമലയില്‍ പോകുന്നവരില്‍ ഭൂരിഭാഗവും ഇടതുപക്ഷക്കാരാണ്. ശബരിമലയില്‍ പോയപ്പോള്‍ കേട്ട ലാല്‍ സലാം വിളി ചങ്ങനാശേരിയില്‍ നിന്നല്ലെന്നും കോടിയേരി പെരുന്നയില്‍ കേരള സംരക്ഷണയാത്രയില്‍ പറഞ്ഞു.