പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പാക്കിസ്ഥാനില്‍ 300 പേര്‍ കൊല്ലപ്പെട്ടതായി സൂചന

പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പാക്കിസ്ഥാനില്‍ 300 പേര്‍ കൊല്ലപ്പെട്ടതായി സൂചന

February 26, 2019 0 By Editor

പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പാക്കിസ്ഥാനില്‍ 300 പേര്‍ കൊല്ലപ്പെട്ടതായി സൂചന. . ലേസര്‍ ഗൈഡഡ് ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 12 മിറാഷ് 2000 വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. 1000 കിലോ ബോംബുകള്‍ പാക് മേഖലയില്‍ വര്‍ഷിച്ചു. ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ മൂന്ന് ജയ്‌ഷെ ഇ മുഹമ്മദ് കണ്‍ട്രോള്‍ റൂമുകളാണ് തകര്‍ന്നത്. ബാലകോട്ട്, ചകോട്ടി, മുസാഫര്‍ബാദ് എന്നിവിടങ്ങളിലെ ഭീകരതാവളങ്ങളാണ് ബോംബുകള്‍ വര്‍ഷിച്ച്‌ ഇന്ത്യ തകര്‍ത്ത് തരിപ്പണമാക്കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാക് ഭീകര കേന്ദ്രങ്ങളിലാണ് വ്യോമസേന ആക്രമണം നടത്തിയത്. ജെയ്ഷ ഇ മുഹമ്മദ് കേന്ദ്രങ്ങളാണ് ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെ 3 മണിക്കാണ് ആക്രമണം നടന്നത്. തിരിച്ചടിക്കാനുള്ള തീരുമാനമെടുത്തത് പ്രധാനമന്ത്രിയാണെന്നും അധികൃതര്‍ അറിയിച്ചു. വ്യോമ സേനയെ ഉദ്ധരിച്ച്‌ എഎന്‍ഐ ആണ് ഇന്ത്യന്‍ പ്രത്യാക്രമണത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടത്.