
കോടിയേരിക്ക് ചൈനയുടെ പ്രേതം ബാധിച്ചതാണെന്ന് ശ്രീധരന്‍പിള്ള
February 26, 2019പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ തിരിച്ചടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മോദിയുടെ ശ്രമമെന്ന കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ പി എസ് ശ്രീധരന്‍പിള്ള. ഇന്ത്യന്‍ സേനയുടെ നടപടി രാഷ്ട്രീയവല്‍ക്കരിക്കാന്‍ ബി ജെ പി ഉദ്ദേശിക്കുന്നില്ല. ഇന്ത്യയെ വിഭജിക്കണമെന്ന നിലപാടാണ് സി പി എം പണ്ടും ശ്രമിച്ചിട്ടുള്ളതെന്നും കോടിയേരിക്ക് ചൈനയുടെ പ്രേതം ബാധിച്ചതാണെന്നും ശ്രീധരന്‍പിള്ള കൊച്ചിയില്‍ പറഞ്ഞു.