
വ്യോമാതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലേക്കെത്തിയ പാക് സേനയെ വിറപ്പിച്ച് ഇന്ത്യന്‍ സൈന്യം
February 27, 2019വ്യോമാതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലേക്കെത്തിയ പാക് സേനയെ വിറപ്പിച്ച് ഇന്ത്യന്‍ സൈന്യം. ഇന്ത്യന്‍ പോര്‍ വിമാനങ്ങളും വ്യോമസേനയും പൂര്‍ണ സജ്ജരായിരുന്നതിനാല്‍ അതിര്‍ത്തിയിലെത്തിയ പാക് വിമാനങ്ങള്‍ തിരിച്ചു പോകുകയായിരുന്നു. എന്നാല്‍ ആക്രമിക്കാനെത്തിയ പാക് വിമാനം ഇന്ത്യ വെടിവച്ചിട്ടു. അമേരിക്കയില്‍ നിന്ന് പാകിസ്ഥാന്‍ സ്വന്തമാക്കിയ എഫ് 16 വിമാനമാണ് ഇന്ത്യ വെടിവച്ചിട്ടത്. നേരത്തെ, പാക് വിമാനങ്ങള്‍ അതിര്‍ത്തി ലംഘനം നടത്തി ബോംബ് വര്‍ഷിച്ച കാര്യം രജൗരി ജില്ലാ കളക്ടര്‍ സ്ഥിരീകരിച്ചിരുന്നു.