ഗ്ലെന്‍ മാക്സ്‍വെൽ നിറഞ്ഞാടിയപ്പോള്‍, ആസ്ത്രേലിയക്കെതിരായ രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിന് പരാജയപ്പെട്ട് ഇന്ത്യ

ഗ്ലെന്‍ മാക്സ്‍വെൽ നിറഞ്ഞാടിയപ്പോള്‍, ആസ്ത്രേലിയക്കെതിരായ രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിന് പരാജയപ്പെട്ട് ഇന്ത്യ. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യ ഓസീസിന് അടിയറവെച്ചു. ഇന്ത്യ ഉയർത്തിയ…

ഗ്ലെന്‍ മാക്സ്‍വെൽ നിറഞ്ഞാടിയപ്പോള്‍, ആസ്ത്രേലിയക്കെതിരായ രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിന് പരാജയപ്പെട്ട് ഇന്ത്യ. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യ ഓസീസിന് അടിയറവെച്ചു. ഇന്ത്യ ഉയർത്തിയ 191 റൺസിന്റെ ഭേദപ്പെട്ട ലക്ഷ്യം പിന്തുടർന്ന ആസ്ത്രേലിയ, വെടിക്കെട്ട് പ്രകടനത്തോടെ സെഞ്ച്വറി നേടിയ
ഗ്ലെൻ മാക്സവെല്ലിന്റെയും (55 പന്തിൽ 113) ആർകി ഷോട്ടിന്റെയും (28 പന്തിൽ 40) മികവിൽ അനായാസം ജയം കെെപിടിയിലൊതുക്കുകയായിരുന്നു. ഇന്ത്യക്കായി വിജയ് ശങ്കർ രണ്ടും, സിദ്ധാർത്ത് കൗൾ ഒരു വിക്കറ്റുമെടുതത്തു.

നേരത്തെ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി മികച്ച ബാറ്റിംഗ് കാഴ്ച്ചവെച്ച നായകൻ വിരാട് കോഹ്‍ലിയുടെയും (38 പന്തില്‍ 72) എൽ രാഹുലിന്റെയും (26 പന്തില്‍ 47) അവസാന ഓവറുകളില്‍ കത്തിക്കയറിയ ധോണിയുടെ (23 പന്തില്‍ 40) മികവിൽ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. ശിഖർ ധവാൻ 14ഉം റിഷഭ് പന്ത് ഒരു റൺസുമെടുത്തപ്പോൾ, ദിനേശ് കാർത്തിക് 8 റൺസുമായി പുറത്താകാതെ നിന്നു.

ഇന്ത്യൻ നിരയിൽ പന്ത് എടുത്തവരെല്ലാം തല്ല് വാങ്ങി കൂട്ടിയപ്പോൾ, ഭേദപ്പെട്ട ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസിസിന്റെ റൺസ് ഒഴുക്ക് തടയാനായില്ല. 55 പന്തിൽ നിന്നും 7 ബൗണ്ടറിയും 9 സിക്സുമാണ് മാക്സ്‍വെല്ലിന്റെ ബാറ്റിൽ നിന്നും പിറന്നത്. പീറ്റർ ഹാൻഡ്സകോംബ് 20 റൺസുമായി പുറത്താകാതെ നിന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story