
ഇന്ത്യയുമായി ഏതു വിധത്തിലുള്ള ചർച്ചയ്ക്കും തയ്യാർ ; പാകിസ്ഥാൻ
February 27, 2019ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.പുൽവാമ ഭീകരാക്രമണ വിഷയത്തിലടക്കം തുറന്ന ചർച്ച നടത്താൻ തങ്ങൾ തയ്യാറാണ്.ഒരു യുദ്ധം തുടങ്ങിയാൽ അത് അവസാനിപ്പിക്കാൻ ഏറെ ബുദ്ധിമുട്ടാകും. തെറ്റിദ്ധാരണകളാണ് സംഘർഷങ്ങളിലേയ്ക്ക് വഴി തെളിച്ചത്. തങ്ങൾക്കും ആക്രമിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാനാണ് തിരിച്ചടി നടത്തിയതെന്നും ഇമ്രാൻ ഖാൻ പ്രസ്താവിച്ചു.