
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദില്ലിയില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി
March 2, 2019ദില്ലി:വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദില്ലിയില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. ദില്ലിയില്‍ ആകെയുള്ള ഏഴ് ലോക്സഭാ സീറ്റുകളില്‍ ആറിലും ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.ആം ആദ്മി പാര്‍ട്ടിയുടെ വിവിധ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികള്‍ – ഈസ്റ്റ് ദില്ലി- അത്ഷി, സൗത്ത് ദില്ലി-രാഘവ് ചന്ദ, പങ്കജ് ഗുപ്ത- ചാന്ദ്നി ചൗക്ക്, ദിലീപ് പാണ്ഡേ- നോര്‍ത്ത് ഈസ്റ്റ് ദില്ലി, ഗുഗന്‍ സിങ്-നോര്‍ത്ത് വെസ്റ്റ് ദില്ലി, ന്യൂദില്ലി-ബ്രജേഷ് ഗോയല്‍.