അഭിനന്ദനെ ആരോഗ്യ പരിശോധനകള്‍ക്ക് വിധേയനാക്കി

March 2, 2019 0 By Editor

ഡല്‍ഹിയിലെത്തിച്ച വ്യോമസേന വിങ് കമാന്‍ണ്ടര്‍ അഭിനന്ദന്‍ വര്‍ധമാനെ ആരോഗ്യ പരിശോധനകള്‍ക്ക് വിധേയനാക്കി. മാതാപിതാക്കളും അഭിനന്ദനെ സന്ദര്‍ശിച്ചു. നടപടിക്രമങ്ങളുടെ ഭാഗമായ ഡി ബ്രീഫിങും ഇന്നുണ്ടാകും.കാഴ്ചയില്‍ ആരോഗ്യവാനെങ്കിലും മിഗ് 21 വിമാനത്തില്‍ നിന്നും ഇജക്ട് ചെയ്ത് പാരച്ചൂട്ട് വഴി താഴേക്ക് ചാടിയ ഒരാളാണ് അഭിനന്ദന്‍. പാക് തടവിലിരിക്കെ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളുമുണ്ട്. മനഃസാന്നിധ്യ പരിശോധന അടക്കമുള്ളവ ആരോഗ്യപരിശോധനയിലുണ്ടാകും