മൂന്നാറില്‍ ജനവാസമേഖലയില്‍ വിഹരിച്ച് കടുവക്കൂട്ടം: കടുവകള്‍ ഒന്നിനുപിന്നാലെ ഒന്നായി പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്
മൂന്നാര്‍: മൂന്നാറില്‍ ജനവാസമേഖലയില്‍ കടുവാക്കൂട്ടം. കന്നിമല ലോവര്‍ ഡിവിഷനില്‍ മൂന്ന് കടുവകളാണ് എത്തിയത്. കഴിഞ്ഞദിവസം കടുവയുടെ ആക്രമണത്തില്‍ ഇവിടെ പശു ചത്തിരുന്നു. കടുവക്കൂട്ടം എസ്റ്റേറ്റിലൂടെ വിഹരിക്കുന്ന ദൃശ്യങ്ങള്‍…

മൂന്നാര്‍: മൂന്നാറില്‍ ജനവാസമേഖലയില്‍ കടുവാക്കൂട്ടം. കന്നിമല ലോവര്‍ ഡിവിഷനില്‍ മൂന്ന് കടുവകളാണ് എത്തിയത്. കഴിഞ്ഞദിവസം കടുവയുടെ ആക്രമണത്തില്‍ ഇവിടെ പശു ചത്തിരുന്നു. കടുവക്കൂട്ടം എസ്റ്റേറ്റിലൂടെ വിഹരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കടുവകള്‍ സ്ഥിരമായി ജനവാസ മേഖലയില്‍ എത്തുന്നു എന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
തെയിലത്തോട്ടത്തിനടുത്ത് കൂടി കടുവകള്‍ നടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. നിരവധി തോട്ടം തൊഴിലാളികള്‍ പണിയെടുക്കുന്ന പ്രദേശം കൂടിയാണിതെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. വനംവകുപ്പ് അടിയന്തരമായി നടപടിയെടുത്ത് കടുവാക്കൂട്ടത്തെ തുരത്തണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
പകല്‍സമയത്താണ് കടുവകള്‍ തെയിലതോട്ടങ്ങളില്‍ വിഹരിക്കുന്നത്. രാവിലെ ആറ് മണിമുതല്‍ തോട്ടം തൊഴിലാളികള്‍ ഇവിടെ എത്താറുള്ളതാണ്. തോട്ടം തൊഴിലാളികള്‍ തന്നെയാണ് കടുവകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.