വീണ്ടും നിപ്പ ഭീതി ; കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ്പാ രോഗ ലക്ഷണങ്ങളോടെ സ്ത്രീ ചികിത്സയിൽ

വീണ്ടും നിപ്പ ഭീതി ; കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ്പാ രോഗ ലക്ഷണങ്ങളോടെ സ്ത്രീ ചികിത്സയിൽ

April 5, 2025 0 By eveningkerala

കോഴിക്കോട് : കേരളത്തിൽ വീണ്ടും നിപ്പ ഭീതി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ്പാ രോഗ ലക്ഷണങ്ങളോടെ സ്ത്രീ ചികിത്സയിൽ . മലപ്പുറം സ്വദേശിയായ നാല്പത് കാരിയാണ് ചികിത്സയിലുള്ളത്.

മലപ്പുറത്തെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ കുറ്റിപ്പുറം സ്വദേശിനിയായ നാല്‍പതുകാരിയെ അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവിടെ നിന്നും ഇന്നലെ വൈകിട്ടോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവരുടെ ശ്രവം പരിശോധനയ്‌ക്ക് അയച്ചു. യുവതിയുടെ നില ഗുരുതരമെന്നാണ് വിവരം