മഞ്ചേരിയിൽ പുലർച്ചെ എൻഐഎ റെയ്ഡ്; 4 എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ

മഞ്ചേരിയിൽ പുലർച്ചെ എൻഐഎ റെയ്ഡ്; 4 എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ

April 4, 2025 0 By eveningkerala

മലപ്പുറം∙ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മഞ്ചേരിയിൽ നടത്തിയ പരിശോധനയിൽ നാല് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ. എസ്ഡിപിഐ തൃക്കലങ്ങോട് ആനക്കോട്ടുപുറം ബ്രാഞ്ച് സെക്രട്ടറി ഇർഷാദ്, കിഴക്കേത്തല ബ്രാഞ്ച് അംഗം ഖാലിദ്, സെയ്തലവി, ചെങ്ങര ഷിഹാബ് എന്നിവരെയാണ് എൻഐഎ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.

വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് എൻഐഎ സംഘം പരിശോധനയ്‌ക്കെത്തിയത്. മഞ്ചേരി ആനക്കോട്ടു പുറത്ത് ഷംനാദിന്റെ വീട്ടിൽ ഉദ്യോഗസ്ഥർ പരിശോധന തുടരുകയാണ്.പഴയടം ഷംനാദിന്റെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. ഇയാൾ വീട്ടിലുണ്ടായിരുന്നില്ല. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.