രണ്ടായിരം പുരുഷന്മാരുമായി ലൈം​ഗികബന്ധത്തിലേർപ്പെടും; അതും ഒറ്റ ദിവസം കൊണ്ട്; പുതിയ ‘സെ ക്സ് ചലഞ്ച്’ പ്രഖ്യാപിച്ച് നടി

രണ്ടായിരം പുരുഷന്മാരുമായി ലൈം​ഗികബന്ധത്തിലേർപ്പെടും; അതും ഒറ്റ ദിവസം കൊണ്ട്; പുതിയ ‘സെ ക്സ് ചലഞ്ച്’ പ്രഖ്യാപിച്ച് നടി

April 4, 2025 0 By eveningkerala

സെൻട്രൽ ലണ്ടനിലെ മേരിലെബോൺ മാൻഷ‌നിൽ 12 മണിക്കൂറിനിടെ 1,057 പുരുഷൻമാരുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടാണ് അമേരിക്കൻ നടി ബോണി ബ്ലൂ വാർത്തകളിൽ നിറഞ്ഞു നിന്നത്. 24 മണിക്കൂറിനുള്ളിൽ 919 പുരുഷൻമാരുമായി കിടപ്പറ പങ്കിട്ട ലിസയുടെ റെക്കോർഡ് താൻ തകർത്തെന്നും താരം അവകാശപ്പെട്ടിരുന്നു. ഇപ്പോഴിതാ, പുതിയ ‘സെ ക്സ് ചലഞ്ച്’ പ്രഖ്യാപിച്ചിരിക്കുയാണ് നടി. 24 മണിക്കൂറിനുള്ളിൽ 2000 പുരുഷൻമാരുമായി ലൈം​ഗിക ബന്ധത്തിലേർപ്പെടും എന്നാണ് യുവതിയുടെ പ്രഖ്യാപനം.

 

കാമില അറോജോ എന്ന ഇൻഫ്ലുവൻസറുടെ പോഡ്കാസ്റ്റിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ ചലഞ്ചിൽ തനിക്കൊപ്പം പങ്കെടുക്കുന്നുണ്ടോ എന്ന് ബോണി കാമിലയോടു ചോദിക്കുകയും ചെയ്തു. എന്നാൽ തനിക്കു ഭയമാണെന്നായിരുന്നു കാമിലയുടെ പ്രതികരണം. നേരത്തെ 1000ൽ അധികം പുരുഷൻമാരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് നാഡീവ്യൂഹത്തിനു ക്ഷതം സംഭവിച്ചിരുന്നതായും ബോണി വെളിപ്പെടുത്തി. ‘എനിക്കും ആദ്യം ഭയമായിരുന്നു. കുറച്ചുപേരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം കൂടുതൽ ഭയം തോന്നി. പക്ഷേ, പിന്നീട് ഞാൻ അതുമായി പൊരുത്തപ്പെട്ടു. എനിക്കതിനു കഴിയുമെന്ന് തോന്നി. പങ്കാളിക്കു ഭയമുണ്ടെങ്കിൽ അത് എന്നെയും ബാധിക്കും.’ ബോണി വ്യക്തമാക്കി. നിയമതടസ്സങ്ങൾ ഇല്ലെങ്കിൽ പാർട്ടിയുടെ ലൈവ് സ്ട്രീമിങ് നടത്തുമെന്നും ബോണി കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ ജനുവരിയിലാണ് 12മണിക്കൂറിൽ 1057 പുരുഷൻമാരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന അവകാശവാദവുമായി ബോണി രംഗത്തെത്തിയത്. ഇൻസ്​റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ബോണി ബ്ലൂ തന്റെ അനുഭവം തുറന്നുപറഞ്ഞത്. ‘ഒരു ദിവസം ആയിരത്തിലധികം പുരുഷൻമാർ’ എന്ന ക്യാപ്ഷനോടുകൂടിയാണ് താരം വീഡിയോ പങ്കുവച്ചത്. തന്റെ ലക്ഷ്യം നിറവേ​റ്റാൻ സഹായിച്ച എല്ലാവർക്കും ബോണി നന്ദിയും അറിയിച്ചിരുന്നു. ‘എനിക്ക് വീൽ ചെയറിന്റെ ആവശ്യമില്ല. ആരോഗ്യത്തിന് യാതൊരു പ്രശ്നവുമില്ല. കിടപ്പുമുറിയിൽ വളരെ അധികം തിരക്കുകൾ ഉളള ദിവസമായിരുന്നു. ആദ്യത്തെ നാല് മണിക്കൂറോളം വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാലും ലക്ഷ്യം നിറവേ​റ്റാനായി എല്ലാം സഹിച്ചു’- ബോണി പറഞ്ഞു.

ലക്ഷ്യം നിറവേറ്റി കഴിഞ്ഞതിനുശേഷവും തന്റെ ചർമ്മത്തിന് യാതൊരു പ്രശ്നവും ഉണ്ടായില്ലെന്നാണ് ബോണി പറഞ്ഞത്. 100 പുരുഷൻമാരുമായി 24 മണിക്കൂറിനുളളിൽ കിടപ്പറ പങ്കുവച്ച ഒൺലിഫാൻസ് സ്​റ്റാറായ ലില്ലി ഫിലിപ്പിന്റെ റെക്കാഡ് തകർത്ത സന്തോഷത്തിലാണ് താനെന്നും ബോണി വ്യക്തമാക്കിയിരുന്നു.

അതേസമയം, ബോണിയുടെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിലർ താരത്തെ പുകഴ്ത്തിയപ്പോൾ മറ്റുചിലർ നിശിത വിമർശനമാണ് ഉയർത്തിയത്. താരത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് അന്വേഷണങ്ങളും നിരവധിപേർ നടത്തിയിരുന്നു. ചിലർ താരത്തെ വിമർശിച്ചിട്ടുണ്ട്. ഇത്തരത്തിലുളള ചലഞ്ചുകൾ പുതിയ തലമുറയെ നശിപ്പിക്കുമെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.അഡൾറ്റ് കണ്ടന്റ് ക്രിയേഷനിലൂടെ ഒരു മാസം 750,000 പൗണ്ട് വരെ സമ്പാദിച്ചിട്ടുണ്ടെന്ന് മുൻപ് തന്നെ ബോണി വെളിപ്പെടുത്തിയിട്ടുണ്ട്. 25കാരിയായ ബോണിയ്ക്ക് എല്ലാവിധത്തിലുളള പിന്തുണയും നൽകുന്നത് മാതാപിതാക്കളാണെന്ന് ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിട്ടുണ്ട്.