കേ​ന്ദ്ര പൊലീസ് സേനകളിൽ അസി. കമാൻഡന്റ്: 506 ഒഴിവുകൾ

കേന്ദ്ര സായുധ പൊലീസ് സേനകളിലേക്ക് അസിസ്റ്റന്റ് കമാൻഡന്റുമാരെ തെരഞ്ഞെടുക്കുന്നതിന് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ആകെ 506 ഒഴിവുകളാണുള്ളത് (ബോർഡർ സെക്യൂരിറ്റി ഫോഴ്സ്/ബി.എസ്.എഫ്-186, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ്/സി.ആർ.പി.എഫ്-120,…

കേന്ദ്ര സായുധ പൊലീസ് സേനകളിലേക്ക് അസിസ്റ്റന്റ് കമാൻഡന്റുമാരെ തെരഞ്ഞെടുക്കുന്നതിന് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ആകെ 506 ഒഴിവുകളാണുള്ളത് (ബോർഡർ സെക്യൂരിറ്റി ഫോഴ്സ്/ബി.എസ്.എഫ്-186, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ്/സി.ആർ.പി.എഫ്-120, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്/സി.ഐ.എസ്.എഫ് 100, ഇന്തോ-തിബത്തൻ ബോർഡർ പൊലീസ്/ഐ.ടി.ബി.പി-58, സശസ്ത്ര സീമ ബാൽ/എസ്.എസ്.ബി-42). പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.

തിരുവനന്തപുരം, കൊച്ചി, ചെന്നൈ, മധുര, ബംഗളൂരു, വിശാഖപട്ടണം, തിരുപ്പതി, ഹൈദരാബാദ്, പനാജി (ഗോവ), മുംബൈ, ദൽഹി, കൊൽക്കത്ത ഉൾ​പ്പെടെ രാജ്യത്തെ 47 കേന്ദ്രങ്ങളിലായി ആഗസ്റ്റ് നാലിന് നടത്തുന്ന 2024ലെ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ് (അസിസ്റ്റന്റ് കമാൻഡന്റ്സ്) പരീക്ഷയുടെയും തുടർന്നുള്ള കായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന, ഇന്റർവ്യൂ/പേഴ്സനാലിറ്റി ടെസ്റ്റ് എന്നിവയുടെയും അടിസ്ഥാനത്തിലാണ് സെലക്ഷൻ. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.upsc.gov.inൽനിന്ന് ഡൗൺലോഡ് ചെയ്യാം.

അംഗീകൃത സർവകലാശാല ബിരുദധാരികൾക്കും 2024 വർഷം ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. പ്രായപരിധി 1.8.2024ൽ 20 വയസ്സ് പൂർത്തിയാക്കണം. 25 വയസ്സ് കവിയരുത്. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് അഞ്ചു വർഷവും ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങൾക്ക് മൂന്നു വർഷവും മറ്റ് വിഭാഗങ്ങൾക്ക് ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്. അപേക്ഷാഫീസ് 200 രൂപ. വനിതകൾ/എസ്.സി/എസ്.ടി വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. ഓൺലൈനായി മേയ് 14 വൈകീട്ട് ആറുമണിവരെ അപേക്ഷ സമർപ്പിക്കാം. www.upsconline.nic.inൽ ഇതിനുള്ള സൗകര്യം ലഭിക്കും. തെറ്റ് തിരുത്തലിന് മേയ് 15-21 വരെ സമയമുണ്ട്. പരീക്ഷഘടന, സിലബസ്, തെരഞ്ഞെടുപ്പ് നടപടികൾ, ശമ്പളം, സംവരണം അടക്കമുള്ള വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story