
ഡല്‍ഹിയില്‍ ആംആദ്മിയുമായി സഖ്യത്തിനില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്
March 5, 2019ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ആംആദ്മി പാര്‍ട്ടിയുമായി സഖ്യം വേണ്ട എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഡിപിസിസിയുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ആംആദ്മിയുമായുള്ള സഖ്യ സാധ്യത കോണ്‍ഗ്രസ് ഉപേക്ഷിച്ചതെന്നാണ് വിവരം.കോണ്‍ഗ്രസ്-ആംആദ്മി സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡിപിസിസി അംഗങ്ങളുടെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ആംആദ്മിയുമായി സഖ്യം വേണ്ട എന്ന തീരുമാനമുണ്ടായത്. ഡിപിസിസി അംഗങ്ങളില്‍ ഭൂരിഭാഗവും സഖ്യത്തെ എതിര്‍ത്തതായാണ് വിവരം.