
ദേശീയ ചലച്ചിത്രപുരസ്‌കാര വിതരണം ബഹിഷ്‌കരിച്ച പുരസ്‌കാര ജേതാക്കളുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ജോയി മാത്യു
May 4, 2018ദേശീയ ചലച്ചിത്രപുരസ്‌കാര വിതരണം ബഹിഷ്‌കരിച്ച പുരസ്‌കാര ജേതാക്കളുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ജോയി മാത്യു. അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും അടിവസ്ത്ര വ്യാപാരികളില്‍ നിന്നും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞുനിന്ന് പുരസ്‌കാരങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ല എന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്ന് ജോയി മാത്യു പറഞ്ഞു.കത്വയില്‍ പിഞ്ചുബാലികയെ ബലാല്‍സംഗംചെയ്തു കൊന്നതിന്റെ പേരിലോ രാജ്യത്തൊട്ടാകെ നടക്കുന്ന വംശവെറിക്കെതിരെയൊ ഒക്കെ പ്രതിഷേധിച്ചാണു അവാര്‍ഡ് നിരസിച്ചതെങ്കില്‍ അതിനു ഒരു നിലപാടിന്റെ അഗ്‌നിശോഭയുണ്ടായേനെയെന്നും ജോയി മാത്യു വിമര്‍ശിക്കുന്നു.
കൊച്ചുകുട്ടികള്‍ അവാര്‍ഡ് കളിപ്പാട്ടം കിട്ടാത്തതിനു കരയുന്ന പോലെയെ ഇതിനെ കാണാനാകൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജോയി മാത്യുവിന്റെ പ്രതികരണം.