
ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിച്ച കലാകാരന്മാരെ വിമര്‍ശിച്ച് സന്തോഷ് പണ്ഡിറ്റും; പഞ്ചായത്ത് മെമ്പര്‍ തന്നാലും ഞാന്‍ അവാര്‍ഡ് വാങ്ങിയേനെ; സന്തോഷ് പണ്ഡിറ്റ്
May 4, 2018ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിച്ച കലാകാരന്മാരെ വിമര്‍ശിച്ച് സന്തോഷ് പണ്ഡിറ്റും. ഒരു പഞ്ചായത്ത് മെമ്പര്‍ തന്നാലും അവാര്‍ഡ് താന്‍ വാങ്ങിയേനെ എന്ന് പറഞ്ഞ പണ്ഡിറ്റ് ഏതെങ്കിലും മൂന്നാംകിട ചാനല്‍ കൊടുക്കുന്ന അവാര്‍ഡ് ആയിരുന്നേല്‍ ഇളിച്ചു കൊണ്ട് വാങ്ങുമായിരുന്നില്ലേ എന്നും ചോദിക്കുന്നു.എനിക്കായിരുന്നു ദേശീയ അവാര്‍ഡ് കിട്ടിയിരുന്നതെങ്കില്‍ ഒരു പഞ്ചായത്ത് മെമ്പര്‍ തന്നാല്‍ പോലും ഞാന്‍ സന്തോഷത്തോടെ പോയി വാങ്ങിയേനെ. ആര് തരുന്നു എന്നതിലല്ല നമ്മുടെ രാജ്യം നമുക്ക് തരുന്ന ഒരാദരം ആയി വേണം ദേശീയ അവാര്‍ഡിനെ കാണേണ്ടിയിരുന്നത്.സന്തോഷ് പറയുന്നു