
പ്രഭാതത്തേക്കാള്‍ വൈകുന്നേരങ്ങളിലാണോ കുളിക്കേണ്ടത് ? കാരണം ഇതാണ് …..
March 16, 2019പ്രഭാതത്തേക്കാള്‍ വൈകുന്നേരങ്ങളിലാണ് കുളിക്കേണ്ടത് കാരണം ഇതാണ് ഇങ്ങനെ കേൾക്കുമ്പോൾ ഒന്ന് അമ്പരന്നുപോയേക്കാം എന്നാൽ ഇങ്ങനെ പറയുന്നത് മറ്റൊന്നും കൊണ്ടല്ല ശരീരത്തിലടിഞ്ഞു കൂടിയ വിയര്‍പ്പും അമിത എണ്ണയും മൃതകോശങ്ങളും അഴുക്കും ബാക്ടീരിയയും നീക്കുകയാണ് കുളി കൊണ്ടുദ്ദേശിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ പ്രഭാതത്തേക്കാള്‍ വൈകുന്നേരങ്ങളിലാണ് കുളിക്കേണ്ടത്. പക്ഷെ അതിനര്ത്ഥം രാവിലെ കുളിക്കരുത് എന്നല്ല ,രാവിലത്തെ കുളി ഉന്മേഷത്തിനും രാത്രിയിലെ കുളി സുഖകരമായ ഉറക്കത്തിനും സഹായിക്കും.ശരീരത്തിന്റെ താപവ്യതിയാനങ്ങള്‍ നമ്മുടെ സര്‍ക്കേഡിയന്‍ താളക്രമത്തെ സ്വാധീനിക്കുന്നതു മൂലമാണ് കുളി വ്യത്യസ്തമായ ഫലം നല്‍കുന്നത്.ഭക്ഷണശേഷം ഉടനെ കുളിക്കുന്നത് ദഹനപ്രക്രിയയെ ബാധിക്കുമെന്ന് ആധുനികവൈദ്യം പറയുന്നു.ഉറങ്ങുന്നതിനു മുമ്പ് കുളിക്കുമ്പോള്‍ താല്‍ക്കാലികമായി ശരീരോഷ്മാവ് കൂടുമെങ്കിലും തോര്‍ത്തിക്കഴിയുമ്പോഴേക്കും ശരീരം തണുത്തു തുടങ്ങും. ഈ സുഖകരമായ തണുപ്പു സര്‍ക്കേഡിയന്‍ താളക്രമത്തെ സ്വാധീനിച്ച് വേഗം ഉറക്കം വരുത്തും.വൈകിട്ട് ആറു മണി കഴിഞ്ഞ് കുളിക്കുന്നവരില്‍ ജലദോഷം, കൈവേദന, കഴുത്തുവേദന എന്നീ പ്രശ്‌നങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ രാത്രി കുളിക്കേണ്ടി വന്നാല്‍ തന്നെ ശരീരം മാത്രം കഴുകുക, മുടി കഴുകിയാല്‍ അത് ഉണക്കിയിട്ടേ ഉറങ്ങാന്‍ കിടക്കാവൂ.