അംബാനി കുടുംബത്തിലെ ഇളമുറക്കാരന്‍ ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകന്‍ ആകാശ് അംബാനിയും പ്രമുഖ രത്‌നവ്യാപാരി റസല്‍ മേത്തയുടെയും മോണയുടേയും മൂന്ന് മക്കളില്‍ ഇളയവളാണ് ശ്ലോക മേത്തയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ഗോവയില്‍ ഇന്നലെ നടന്ന സ്വകാര്യ ചടങ്ങിലാണ് വിവാഹനിശ്ചയം നടന്നത്.അംബാനി,മേത്ത കുടുംബങ്ങളിലെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സൗഹൃദമായി തുടങ്ങിയ ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഒരുമിച്ച് പഠിച്ച കാലം മുതല്‍ തുടങ്ങിയ സൗഹൃദമാണ് പ്രണയമായി മാറിയതെന്ന് ശ്ലോക പറഞ്ഞു. ധീരുഭായ് അംബാനി ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ ഒന്നിച്ച പഠിച്ച സമയത്തെ പ്രണയത്തിനു പിന്തുണ നല്‍കിയ കൂടെ നിന്ന വീട്ടുകാരെ ലഭിച്ചത് ഭാഗ്യമാണെന്നും ശ്ലോക പറഞ്ഞു.റിലയന്‍സ് ജിയോയുടെ ചുമതലക്കാരനാണ് 26 കാരനായ ആകാശ്. റോസി ബ്ലൂ ഇന്ത്യയുടെ പ്രധാന ചുമതല വഹിക്കുന്നവരില്‍ ഒരാള്‍ കൂടിയാണ് ശ്ലോക. ദീരുബായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ് ആകാശും ശ്ലോകയും. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് നിയമത്തില്‍ പിജി നേടിയിട്ടുണ്ട്. വിവിധ ബാങ്കുകളെ കബളിപ്പിച്ച് 20000 കോടി തട്ടിച്ച് മുങ്ങിയ നീരവ് മോദി ശ്ലോകയുടെ അമ്മയുടെ ബന്ധുവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *