'നഗ്‌ന മാസിക 'യ്ക്ക് പിണറായിയുടെ ആശംസ; പ്രിന്‍സിപ്പലിന്റെ അനുഗ്രഹം!
സ്ത്രീ നഗ്‌നതയും പ്രസവ ദൃശ്യവും ഉള്‍പ്പെടുത്തി നഗ്‌നത അവകാശമാണെന്ന് സ്ഥാപിക്കുന്ന കോളെജ് മാസികയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെയും ആശംസയും പിന്തുണയും . ഇന്ത്യയെ വേശ്യയെന്ന് വിശേഷിപ്പിച്ചും പ്രധാനമന്ത്രിയെ…
സ്ത്രീ നഗ്‌നതയും പ്രസവ ദൃശ്യവും ഉള്‍പ്പെടുത്തി നഗ്‌നത അവകാശമാണെന്ന് സ്ഥാപിക്കുന്ന കോളെജ് മാസികയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെയും ആശംസയും പിന്തുണയും . ഇന്ത്യയെ വേശ്യയെന്ന് വിശേഷിപ്പിച്ചും പ്രധാനമന്ത്രിയെ…
സ്ത്രീ നഗ്‌നതയും പ്രസവ ദൃശ്യവും ഉള്‍പ്പെടുത്തി നഗ്‌നത അവകാശമാണെന്ന് സ്ഥാപിക്കുന്ന കോളെജ് മാസികയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെയും ആശംസയും പിന്തുണയും . ഇന്ത്യയെ വേശ്യയെന്ന് വിശേഷിപ്പിച്ചും പ്രധാനമന്ത്രിയെ ആക്ഷേപിച്ചും നഗ്‌നത അവകാശമാണെന്ന് സ്ഥാപിച്ചും തൃക്കാക്കര ഭാരത് മാതാ എഞ്ചിനീയറിങ്ങ് കോളെജാണ് മാസിക ഇറക്കിയിരിക്കുന്നത്
കൊച്ചി: സ്ത്രീ നഗ്‌നതയും പ്രസവ ദൃശ്യവും ഉള്‍പ്പെടുത്തി നഗ്‌നത അവകാശമാണെന്ന് സ്ഥാപിക്കുന്ന കോളെജ് മാസികയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെയും ആശംസയും പിന്തുണയും . ഇന്ത്യയെ വേശ്യയെന്ന് വിശേഷിപ്പിച്ചും പ്രധാനമന്ത്രിയെ ആക്ഷേപിച്ചും നഗ്‌നത അവകാശമാണെന്ന് സ്ഥാപിച്ചും തൃക്കാക്കര ഭാരത് മാതാ എഞ്ചിനീയറിങ്ങ് കോളെജാണ് മാസിക ഇറക്കിയിരിക്കുന്നത്. സിപിഎം സജീവ പ്രവര്‍ത്തകനായ സ്റ്റാഫ് എഡിറ്ററാണ് മാഗസിന്റെ അണിയറയിലെ മുഖ്യന്‍. ഹിന്ദു ദൈവങ്ങളെ കണക്കറ്റ് ആക്ഷേപിക്കുകയും സ്ത്രീകളുപയോഗിക്കുന്ന നാപ്കിനില്‍ ഹിന്ദുദേവതയുടെ ചിത്രം വരച്ച് പ്രസിദ്ധീകരിക്കുകയും ചെയ്ത മാഗസിന്റെ ലക്ഷ്യം കാമ്പസില്‍ മത സംഘര്‍ഷമുണ്ടാക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ തന്നെ പറയുന്നു.ഭാരത് മാതാ എന്ന പേരു മാറ്റാന്‍ പോലും രഹസ്യമായ പ്രചാരണം നടത്തുന്ന ഒരു പറ്റം ഇടതുപക്ഷ രാഷ്ട്രീയക്കാരായ വിദ്യാര്‍ത്ഥികളും ജീവനക്കാരുമുണ്ടത്രെ. ഇവര്‍ക്ക് ചില മത സംഘടനകളുടെ സഹായവുമുണ്ട്. ഹിന്ദു വിരുദ്ധ പ്രചാരണം പ്രകോപനമാകണമെന്നും മാഗസിന്‍ അതിന് വഴി തുറക്കുന്നതാകണമെന്നു മാണ് കാമ്പസ് ഭരണസമിതിയുടെ ഉദ്ദേശ്യമെന്നാണ് ചില വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഈ ആശയത്തോട് വിയോജിച്ച് മാറി നില്‍ക്കുന്നവരാണ് ഇക്കൂട്ടര്‍.'തിരക്കുപിടിച്ച അധ്യയന വേളയ്ക്കിടയിലും സാമൂഹ്യ വിഷയങ്ങളെക്കുറിച്ച് അറിയാനും തങ്ങളുടെ സര്‍ഗ്ഗവാസന ഉപയോഗിച്ച് തന്മയത്വത്തോടെ അവ അവതരിപ്പിക്കാനും കഴിഞ്ഞ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ ഡോ.വി.പി.ദേവസ്യ ആശംസിക്കുന്നു 'ണ്ട്.
മുഖ്യമന്ത്രിയുടെ ആശംസയ്ക്ക് തൊട്ടുമുമ്പത്തെ പേജില്‍ നഗ്‌നയായ സ്ത്രീയുടെ ചിത്രമാണ്.പിന്നാലെ തന്നെയുണ്ട് പ്രസവരംഗത്തിന്റെ ചിത്രം. വിവരണങ്ങളിലും വിശദീകരണങ്ങളിലും പ്രകോപനപരമായ പരാമര്‍ശങ്ങളും സ്ത്രീകളെ ഉള്‍പ്പെടെ മോശമായി വിവരിക്കലുമാണ് അധികവും.'നഗ്‌നതയ്ക്ക് ഭ്രഷ്ട് കല്‍പ്പിച്ചവര്‍ ' എന്ന് പേരിട്ട മാസികയുടെ കവര്‍ ചിത്രം മതേതരത്വത്തെ മാറ്റി വച്ച് സര്‍വ്വ മത അപമാനം എന്ന ആശയം ആവിഷ്‌കരിക്കുന്നതാണെന്നും ആക്ഷേപമുണ്ട്.
പത്രം : ജന്മഭൂമി Sunday 25 March 2018 12:08 pm IST ( https://www.janmabhumidaily.com/news814639 )