ബൗളര്‍മാരാണ് താരം: സണ്‍റൈസേഴ്‌സ് പ്ലേഓഫിലേക്ക്

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബൗളര്‍മാരുടെ മികവില്‍ അഞ്ച് റണ്‍സ് വിജയവുമായി സണ്‍റൈസേഴ്‌സ് പതിനൊന്നാം സീസണിലെ പ്ലേഓഫിലേക്ക് കടക്കുന്ന ആദ്യ ടീമായി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 146 റണ്‍സെടുത്തിരുന്നു.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 147 റണ്‍സെന്ന ലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ ഇന്നിംഗ്‌സ് 141 റണ്‍സിലൊതുക്കി. അവസാന പന്തില്‍ ആറ് റണ്‍സ് വേണമെന്ന അവസ്ഥയിലായിരുന്നു ബാംഗ്ലൂര്‍. എന്നാല്‍ പുറം തിരിഞ്ഞൊരു ഷോട്ടിന് ശ്രമിച്ച കോളില്‍ ഡി ഗ്രാന്‍ഡ്‌ഹോമിനെ ബൗള്‍ഡാക്കി ഭുവനേശ്വര്‍ കുമാര്‍ ടീമിന് എട്ടാം ജയം നല്‍കുകയായിരുന്നു.

ബാറ്റിങില്‍ പതറിയെങ്കിലും ബൗളിംഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ബൗളര്‍മാരാണ് ഹൈദരാബാദിന് ഒരിക്കല്‍ കൂടി വിജയം സമ്മാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *